അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം
കല്ലായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ മെയ് 24 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം (പകർപ്പുൾപ്പെടെ) ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2323962
കൊടുവള്ളി കരുവൻപൊയിൽ ജി.എം.യു.പി. സ്കൂളിൽ നിലവിലുള്ള യു.പി.എസ്.ടി. ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 24-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ 2023 – 2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുക.
താല്പര്യമുള്ളവർ ജൂൺ രണ്ടിന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഇൻ്റർവ്യൂ സമയം: സ്റ്റാറ്റിസ്റ്റിക്സ് – രാവിലെ 10മണി മുതൽ. കംപ്യൂട്ടർ സയൻസ് – ഉച്ചയ്ക്ക് 1 മണി മുതൽ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027, ഇ മെയിൽ: brennencollege@gmail.com