ചേമഞ്ചേരിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു


കൊയിലാണ്ടി: ദേശീയ പാതയില്‍ ചേമഞ്ചേരിയില്‍ ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. നിയന്ത്രണംവിട്ട ടോറസ് ലോറി ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷം മറിയുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്തുനിന്നും മാഹിയിലേക്ക് ടൈലുമായി പോകുന്ന ലോറിയാണ് ഇടിച്ചു മറിഞ്ഞത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Summary: Taurus lorry overturns after hitting scooter in Chemancherry