ഡിജിറ്റൽ സാക്ഷരതയിൽ ലക്ഷ്യം കൈവരിച്ചു; ചോറോട് ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്


ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയര്‍മാരുടെ സഹായത്താല്‍ 3347 പഠിത്താകളെ ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാ൯ നാരായണ൯ മാസ്റ്റർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാ൯ കെ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സൺ ശ്യാമള.പി, വാര്‍ഡ് മെമ്പര്‍മാരായ പ്രിയങ്ക.സി.പി, ലിസി.പി, അബൂബക്കര്‍.വി.പി, പുഷ്പ മഠത്തില്‍, പ്രസാദ് വിലങ്ങില്‍ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍.ടി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവന്‍.വി സ്വാഗതവും സാക്ഷരതാ പ്രേരക് ബവിത.കെ.കെ നന്ദിയും പറഞ്ഞു.

Summary: Target achieved in digital literacy; Chorode is now a complete digital gram panchayat