കുടിവെള്ള ക്ഷാമത്തിന് പരിഹാരം; ഒഞ്ചിയത്തെ തീരദേശവാസികൾക്ക് ശുദ്ധജലം ശേഖരിക്കാൻ ടാങ്കുകൾ വിതരണം ചെയ്തു


ഒഞ്ചിയം: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന ഒഞ്ചിയത്തെ തീര പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ശുദ്ധ ജലം സംഭരിച്ച് വെക്കാൻ സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യത്തൊഴിലാളികൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.

വാട്ടർ ടാങ്ക് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് നിർവഹിച്ചു. 500ലിറ്റർ സംഭരണ ശേഷിയുള്ള ഗുണനിലവാരമുള്ള വാട്ടർ ടാങ്കുകളാണ് വിതരണം നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡസ് പി.ശ്രീജിത്ത് പറഞ്ഞു.

തീരദേശത്തെ 57 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ശുദ്ധജല ടാങ്ക് വിതരണം ചെയ്യുന്നത്. ഫീഷറീസ് ഓഫിസർ ബാബു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി റിജുൽ രാജ്, വാർഡ് മെമ്പർ മാരായ ജയരാജൻ, പ്രമീള, സാഗർമിത്രകൾ അനുലാൽ.പി, സിന്ദൂര.കെ.കെ, അമിത അശോക് എന്നിവർ പങ്കെടുത്തു.

Solution to drinking water scarcity; Tanks were distributed to the coastal residents of Onchia to collect fresh water