കണ്ണൂർ ദേശീയപാതയിൽ ടാങ്കർലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്


കണ്ണൂർ: ദേശീയപാതയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)ക്കാണ് പരുക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടാങ്കര്‍ ലോറി കാലിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

കണ്ണൂര്‍ – കാസര്‍കോട് ദേശീയ പാതയില്‍ തളിപ്പറമ്ബ് ചിറവക്ക് വളവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
എം.എച്ച്‌ 43 ബി.പി 6916 എന്ന ഓയില്‍ ടാങ്കര്‍ ലോറിയാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്.

Summary: Tanker lorry accident on Kannur highway; The driver was injured