സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രദേശിക വനിതാ കൂട്ടായ്മ; പാലേരി പാറക്കടവില്‍ തണല്‍ വനിതാ വിംഗ് രൂപീകരിച്ചു


പാലേരി: തണല്‍ കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രദേശിക വനിതാ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പാറക്കടവ് വനിതാ വിംഗ് രൂപീകരണ യോഗം ചേര്‍ന്നു. ബ്ലോക്ക് മെമ്പര്‍ വഹീദ പാറേമ്മല്‍ ഉദ്ഘാടനം ചെയ്തു.

ശേഷിയില്‍ ഭിന്നരായ നൂറു കണക്കിന് മക്കളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അനുയോജ്യമായ തൊഴില്‍ മേഖലകളിലേക്ക് അവരെ പ്രാപ്തരാക്കുന്ന തണല്‍ റിഹാബ് സെന്റര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വഹീദ പാറേമ്മല്‍ സൂചിപ്പിച്ചു.

സന്ധ്യ കരണ്ടോട് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ. ഫാത്തിമ, പി.കെ. നവാസ്, മേനിക്കണ്ടി അബ്ദുല്ല, സൗഫി താഴെക്കണ്ടി, ഇ.ജെ. നിയാസ്, സെഡ്. എ. സല്‍മാന്‍, സൂപ്പി കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു. വി.പി. നസീമ സ്വാഗതവും പി.പി. ജസീല നന്ദിയും പറഞ്ഞു.

പി.സി. റുഖിയ്യ (പ്രസിഡന്റ്), ഹസീന കിഴക്കയില്‍ (വൈസ് പ്രസിഡന്റ്), പി.പി. ജസീല (സെക്രട്ടറി), രമ്യ (ജോ. സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി.