വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മനസിലാക്കി ആവശ്യമായ പരിശീലനം; പേരാമ്പ്ര ഗവ.യുപി സ്‌ക്കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പിന് തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര ഗവ.യുപി സ്‌ക്കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പിന് തുടക്കം കുറിച്ചു. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ മനസിലാക്കി ആവശ്യമായ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഭാഷ, ഗണിതം, ശാസ്ത്രം, കല, കായികം, പ്രവൃത്തിപരിചയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌ക്കൂളിലെ അധ്യാപകരുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജിദാസ് അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, ഡയറ്റ് ലക്ചറര്‍ ദിവ്യ ദാമോദരന്‍, ബി.ആര്‍ സി ട്രെയിനര്‍ കെ.സത്യന്‍ എന്നിവര്‍ വിവിധ വര്‍ക്ക് ഷോപ്പുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ രിഘ, എസ്.എം.സി ചെയര്‍മാന്‍ സുഹാസ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ കെ.പി.രാജന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.എം ബാബു നന്ദിയും പറഞ്ഞു.

summary: talent lab workshop started at perambra Govt UP School