JDC/HDC/ B. com co-operation ഇതിലേതെങ്കിലുമാണോ നിങ്ങളുടെ യോഗ്യത? എങ്കില്‍ വളരെ എളുപ്പം നിങ്ങള്‍ക്കുനേടാം സര്‍ക്കാര്‍ ജോലി, വഴികാട്ടാന്‍ ടാലന്റ് അക്കാദമിയുണ്ട്


പേരാമ്പ്ര: JDC/HDC/ B. com co-operation പാസായവര്‍ക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. ഈ കോഴ്‌സ് പാസ്സായവര്‍ക്ക് സഹകരണബാങ്ക് /കേരളാ ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ വന്‍ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. കൃത്യതയുള്ളതും, ശാസ്ത്രീയവുമായ ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ വളരെ എളുപ്പത്തില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാന്‍ തിരുവനന്തപുരം ടാലന്റ് അക്കാദമിയുടെ പേരാമ്പ്ര ബ്രാഞ്ചില്‍ നടക്കുന്ന പരിശീലനം നിങ്ങളെ സഹായിക്കുന്നു.

ക്ലര്‍ക്ക് /കാഷ്യര്‍ /സെക്രട്ടറി/ ജൂനിയര്‍ കോ – ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങള്‍ ഉള്ളത്.കേരള പി.എസ്.സിയുടെ എല്‍.ഡി.സി ഉള്‍പ്പെടെയുള്ള തസ്തികകള്‍ക്ക് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ സഹകരണ ബാങ്കുകളിലെ തസ്തികകളില്‍ മത്സരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഒഴിവുകള്‍ താരതമ്യേന കൂടുതലുമാണ്.

പ്രതിദിന/ ഞായറാഴ്ച ബാച്ചുകള്‍, ക്ലാസ്സ് സമയത്തിന് ശേഷം കമ്പെയ്ന്‍ സ്റ്റഡി സൗകര്യം, സഹകരണ മേഖലയില്‍ നിരവധി വര്‍ഷത്തെ അധ്യാപന പരിചയമുള്ള അനേകം വിദ്യാര്‍ത്ഥികളെ സര്‍വീസിലെത്തിച്ച മികച്ച അധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസുകള്‍ എന്നിവയാണ് ടാലന്റ് അക്കാദമി നിങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നത്.

ഉയര്‍ന്ന റാങ്ക് ഉറപ്പിക്കാന്‍ ദിവസേനയുള്ള മാതൃകാ പരീക്ഷകള്‍ നിങ്ങളെ സഹായിക്കും. ഇപ്പോള്‍ ബികോം co-operation കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഞായറാഴ്ച ക്ലാസ്സില്‍ പങ്കെടുക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക്:
TALENT ACADEMY,
ടാക്‌സി സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡ്, പേരാമ്പ്ര
Mob: 9745890820, 7592082070