Tag: ചെങ്ങോട്ടുകാവ്
പൊയിൽകാവിലെ വാഹനാപകടത്തില്‍ മരിച്ചത് റിട്ട.സിഐഎസ്എഫ് ഉദ്യോഗസ്ഥൻ
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ലോറിയും ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് റിട്ട. സിഐഎസ്എഫ് എസ്.ഐ. കുരുവട്ടൂര്‍ കോണോട്ട് മദ്രസയ്ക്ക് സമീപം ‘ഗ്രേസ്‌വില്ല’യില്‍ രഞ്ജിത്കുമാര്‍ ഫിലിപ്‌സ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു ദേശീയപാതയില്‍ ഹൈവെ ഹോട്ടലിനടുത്ത് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി രഞ്ജിത്കുമാറിനെ ഇടിച്ച്
പൊയിൽക്കാവിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
ചെങ്ങോട്ടുകാവ്: ദേശീയപാതയിൽ പൊയിൽകാവിനടുത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണ അന്ത്യം. കോഴിക്കോട് കുരുവട്ടൂർ സ്വദേശി രജത്കുമാർഫിലിപ്പ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊയിൽകാവ് ഹൈവേ ഹോട്ടലിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും വരികയായിരുന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു, പിറകെ വന്ന സ്വകാര്യ ബസ്സ് ലോറിയുടെ
ചെങ്ങോട്ടുകാവ് മുൻ ഗ്രാമ പഞ്ചായത്തംഗം ബൈക്കിടിച്ചു മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മുൻ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായിരുന്ന രാരംകണ്ടി ബാലകൃഷ്ണൻ ബൈക്കിടിച്ചു മരിച്ചു. 68 വയസ്സായിരുന്നു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. പതിവ് പോലെ പ്രഭാതസവാരി നടത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നുകോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്, സേവാദൾ
കൈരളി റിസർച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം.ആർ.രാഘവവാര്യർക്ക് ‘ലൈഫ് ടൈം അച്ചീവ്മെന്റ്’
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ 2020 ലെ കൈരളി റിസർച്ച് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ.എം.ആർ.രാഘവവാര്യർക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയുംപ്രശസ്തിപത്രവു മടങ്ങുന്നതാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. രാഘവവാര്യരെ കൂടാതെ പ്രൊഫ.കെ.എൻ.പണിക്കർ, പ്രൊഫ.എം.എസ്.വല്യത്താൻ എന്നിവർക്കും ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് കൈരളി റിസർച്ച്