Tag: കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടിയിൽ 128.25 കോടിയുടെ വികസന പദ്ധതികൾ; ഭവന നിർമ്മാണം, മാലിന്യ സംസ്കരണം, കുടിവെള്ളം, നഗര സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് മുൻഗണന
കൊയിലാണ്ടി: ഭവന നിർമാണത്തിനും, സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിനും, തരിശ് രഹിത കാർഷികമേഖലക്കും, മാലിന്യ സംസ്കരണത്തിനും, കടലോര ശുചികരണത്തിനും, കോവിഡാനന്തര തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നഗര സൗന്ദര്യ വത്കരണത്തിനും മുൻഗണന നൽകി 2021-22 വർഷത്തെ കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യനാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ സുധ.കെ.പി അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ-ലൈഫ്
ഉൽപ്പാദനമേഖലയ്ക്കും, പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നൽ നൽകി കൊയിലാണ്ടി നഗരസഭ പദ്ധതി തയ്യാർ
കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021-21 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ വികസന സെമിനാര്‍ നടന്നു. ഉൽപ്പാദന മേഖല, പശ്ചാത്തല സൗകര്യ വികസനം, നഗര സൗന്ദര്യവൽക്കരണം, മാലിന്യ സംസ്കരണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍