Tag: workshop
‘സംരഭകത്വവും ബിസിനസ് പ്ലാനും’; പേരാമ്പ്രയില്‍ യുവസംരഭകര്‍ക്കായ് ഏകദിന ശില്പശാലയൊരുക്കി
പേരാമ്പ്ര: ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ലോക യുവജന നൈപുണ്യ ദിനത്തില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വവും ബിസിനസ് പ്ലാനും എന്ന വിഷയത്തിലാണ് ശില്പശാല നടത്തിയത്. പരിപാടി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്
ലഹരിമുക്ത കേരളം; കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല
മേപ്പയ്യൂര്‍: ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരംമാണ് പരിപാടി നടത്തുന്നത്. പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ പോലീസ് സബ്ബ് ഇന്‍ സ്‌പെക്‌ററര്‍ അതുല്യ കെ.ബി ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, എച്ച്.ഐ സി.പി
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതീമാറ്റവും രോഗപ്രതിരോധവും; പേരാമ്പ്രയില്‍ ‘ജീവതാളം’ പഞ്ചായത്ത് തല ശില്പശാല
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തും താലൂക് ആശുപത്രിയും സംയുക്തമായി ‘ജീവതാളം’ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി വാര്‍ഡുതല സമിതികള്‍, ക്ലസ്റ്റര്‍ തല സമിതികള്‍ എന്നിവ രൂപീകരിക്കും. ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണയവും നിയന്ത്രണവും ലക്ഷ്യമാക്കിക്കൊണ്ട് വിഭാവനം
മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം ചികിത്സയെടുക്കുന്നവര്‍ക്ക് തുടര്‍ ചികിത്സാ സാധ്യതയും ലക്ഷ്യം; കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം നിലവില്‍ ചികിത്സയെടുക്കുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല
കയര്‍ ഭൂവസ്ത്രം; ഉപയോഗം, സാധ്യത എന്നിവയെക്കുറിച്ച് അവബോധം നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ശില്‍പ്പശാല
പേരാമ്പ്ര: കയര്‍ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പ്രോജക്ട് ഓഫീസ്(കയര്‍) കോഴിക്കോടും സംയുക്തമായി പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമായാണ് ശില്‍പ്പശാല ഒരുക്കിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്യ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍