Tag: Wild Elephant
സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പാക്കിയില്ല, കാട്ടാന പേടിയില്‍ കൂരാച്ചുണ്ട് മണ്ടോപ്പാറ, ഓട്ടപ്പാലം നിവാസികള്‍; കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി
കൂരാച്ചുണ്ട്: കാട്ടാനശല്യത്തില്‍ വലഞ്ഞ് കൂരാച്ചുണ്ട് വാസികള്‍. ചക്കയുടെ കാലമായതോടെ കാട്ടാനകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റ ഭീതിയിലാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഓട്ടപ്പാലം, മണ്ടോപ്പാറ നിവാസികള്‍. കാലങ്ങളായി ഈ മേഖലകളില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതി
നിലത്ത് വീണപ്പോള്‍ പിറകെ ഓടിയെത്തിയ ആന ചവിട്ടാന്‍ നോക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുതുകാട്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന സ്ത്രീക്ക് പരിക്ക്
പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീയുടെ പിന്നാലെ പാഞ്ഞ് കാട്ടാന. എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിന് പിന്നാലെയാണ് ആന ഓടിയെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എസ്റ്റേറ്റിലെ തൊഴിലാളിയായ ലൈസമ്മ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന പിന്നാലെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്ത് വീണ ലൈസമ്മയെ പിന്നാലെ എത്തിയ കാട്ടാന
വാഴയും 20 വര്‍ഷം പഴക്കമുള്ള തെങ്ങും വരെ പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം: വളയം, ചെക്യാട് പഞ്ചായത്തുകളിലെ മലയോര മേഖല ഭീതിയില്‍
വളയം: ചെക്യാട്, വളയം പഞ്ചായത്തുകളില്‍ കാട്ടാനയിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പരത്തി. ചെക്യാട് നാലാം വാര്‍ഡില്‍ കണ്ടിവാതുക്കല്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൃഷിയിടത്തിലെത്തിയത്. കുട്ടിയാന ഉള്‍പ്പെടെയുള്ള ആനക്കൂട്ടമാണ് മേഖലയിലുള്ളത്. ഇവിടെ തമ്പടിച്ച ആനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാക്കിയിട്ടുണ്ട്. സി.സി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങിയത്.
കാട്ടാന ശല്യത്തില്‍ വലഞ്ഞ് മുതുകാട്; വേണം നിര്‍ഭയമായി ജോലിചെയ്യാനുള്ള സംവിധാനം
ചക്കിട്ടപാറ: മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ കട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കഴിഞ്ഞ ദിവസം രാത്രി എസ്റ്റേറ്റിലെ എഴുപത്തി മൂന്ന് ഏരിയയില്‍ വിവിധ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. തൊഴിലാളികള്‍ റബര്‍ പാല് തൂക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന കളക്ടിംഗ് സ്റ്റേഷന് തകര്‍ത്തു. പകല്‍ സമയം പോലും ഈ മേഖലയില്‍ ഏറെ ഭയത്തോടെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
പേരാമ്പ്ര: ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി. ആലമ്പാറ മേഖലയില്‍ ആനയിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പൂഴിത്തോടിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഈ മേഖലയിലെ കര്‍ഷകരായ സന്തോഷ് ഇടമണ്ണേല്‍, ചെറിയാന് പന്തപ്ലാക്കല്‍, ഷാജു ഇടമണ്ണേല്‍ തുടങ്ങിയവരുടെ കൃഷിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്. നിരന്തരമായി കൃഷിനാശം വരുത്തുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ വനം വകുപ്പ് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ്
ചക്കിട്ടപാറ പൂഴിത്തോട്ടിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ആലമ്പാറ ആദിവാസി കോളനിക്ക് സമീപത്തെ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. സജീർഖാൻ മലാപ്പറമ്പിന്റെ തെങ്ങ്, കമുക് വിളകളാണ് തകർത്തത്. കോളനിക്ക് സമീപത്തെ വനാതിർത്തിയിലെ സൗരവേലി പ്രവർത്തനക്ഷമമല്ലാത്തതിനാൽ മിക്കപ്പോഴും കാട്ടാന കൃഷിയിടത്തിലാണ്. കോളനി മേഖലയിൽ തെരുവു വിളക്കുകൾ കത്താത്തതു വന്യമൃഗ ശല്യം വർധിക്കാൻ