Tag: wild boars
വേളം പള്ളിയത്ത് പട്ടാപ്പകല്‍ കാട്ടുപന്നിയിറങ്ങിതോടെ പരിഭ്രാന്തരായി ജനങ്ങള്‍; കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തു
വേളം: വേളം പള്ളിയത്ത് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ ഇറങ്ങിയത് ഭീതിപടര്‍ത്തി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്‌സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു. കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍ അകപ്പെട്ടെന്നറിഞ്ഞതോടെ
നേന്ത്രവാഴകളും തെങ്ങും കവുങ്ങും റബ്ബറുമെല്ലാം കുത്തിമറിച്ചിട്ടു; കാട്ടുപന്നിയെ പേടിച്ച് കൃഷി ഇറക്കാന്‍ പറ്റാതെ ഉള്ള്യേരി നാറാത്തെ കര്‍ഷകര്‍
ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡിലെ നാറാത്ത് പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. രാത്രിയില്‍ തൊടികളിലും വയലുകളിലുമെത്തി ഇവ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. പാലോറമലയുടെ കീഴ്ഭാഗത്തെ കുന്നില്‍ പ്രദേശത്തെ കാട്ടിലാണ് ഇവ താവളമാക്കുന്നത്. നാറാത്ത് കവിങ്ങിന്‍ തൈകളും തെങ്ങിന്‍ തൈകളും കൂട്ടത്തോടെ നശിപ്പിച്ചു. സേതുമാധവന്‍ പുലരിയും സഹോദരങ്ങളുടെയും റബ്ബര്‍മരങ്ങള്‍ കുത്തിനശിപ്പിച്ച നിലയിലാണ്. ടാപ്പിങ് നടത്തുന്ന മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പന്നിയെ
ഠേ.. ഠേ… കോടഞ്ചേരിയിലെ കർഷകർക്ക് ആശ്വാസമായി തെലങ്കാനയിൽന്നുള്ള ‘ഷൂട്ടർമാർ’; മൂന്ന് ദിവസത്തിനിടെ കൊന്നൊടുക്കിയത് പത്ത് കാട്ടുപന്നികളെ
കോടഞ്ചേരി: കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി തെലങ്കാനയിൽന്നുള്ള ‘ഷൂട്ടർമാർ’. മൂന്ന് ദിവസമായി കൃഷിയിടങ്ങളിൽ നടത്തിയ കാട്ടുപന്നി വേട്ടയിൽ പത്ത് എണ്ണത്തിനെ വെടിവച്ചു കൊന്നു. കൃഷിയിടങ്ങളിൽ ഇറങ്ങി നാശംവിതയ്‌ക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് സഹായം നൽകുന്ന തെലുങ്കാന ആസ്ഥാനമായ എൻജിഒയിലെ വിദഗ്ധരായ നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് കോടഞ്ചേരിയിലെത്തി പന്നികളെ