Tag: wild boar attack

Total 6 Posts

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളിക്ക് പരിക്ക്

പെരുവണ്ണാമൂഴി: പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനുള്ളില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുമ്പളശ്ശേരിയില്‍ കെ.കെ സനോജി (49) നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ പോയി ബൈക്കില്‍ പേരാമ്പ്ര എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിലേക്ക് തിരികെ വരുകയായിരുന്നു. ഇതിനിടെ ഐ.ബി കവലയ്ക്കടുത്തുവെച്ച് കാട്ടുപന്നി ഓടിയെത്തി ബൈക്കിലിടിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയിലും പരിക്കേറ്റ സനോജിനെ

നാട്ടിലാകെ ഓടിനടന്ന് കാട്ടുപന്നി, പരിഭ്രാന്തരായി ജനങ്ങള്‍; പേരാമ്പ്രയില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. എരവട്ടൂര്‍ സ്വദേശികളായ സന്ധ്യ ചാലില്‍, അസ്സന്‍ മുളങ്കുന്നില്‍, സുരേന്ദ്രന്‍, പേരാമ്പ്ര ഹൈസ്‌കൂളിന്‍ സമീപം താമസിക്കുന്ന സതീശന്‍, സുനി, കല്ലോട് സ്വദേശികളായ ശ്രീജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള ആറു പേരെ കല്ലോട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മെഡിക്കല്‍

ചക്കിട്ടപ്പാറയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

ചക്കിട്ടപാറ: ചെമ്പനോട കുറത്തിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.പൂഴിത്തോട് മാവട്ടത്തെ ചിറയില്‍ റിജു ആന്റണി(42)ക്കാണ് പരിക്കേറ്റത്. തെങ്ങുകയറ്റത്തൊഴിലാളിയാണ്. വെള്ളിയാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. പൂഴിത്തോട്ടില്‍നിന്ന് ചെമ്പനോടയിലേക്ക് ജോലിക്കായി പോകുമ്പോഴാണ് പന്നിയുടെ ആക്രമണം. വയറിനും കൈയ്ക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിനകത്തേക്ക് ഓടിക്കയറി, മകളെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ കുത്തി; കൂട്ടാലിടയിൽ കാട്ടുപന്നി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. പന്നിയെ വെടിവെച്ച് കൊന്നു

നടുവണ്ണൂര്‍: വീട്ടമ്മയെ കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചു. കൂട്ടാലിട കരുവള്ളിക്കുന്നില്‍ ചെറിയതോട്ടത്തില്‍ പ്രകാശന്റെ ഭാര്യ ജിതയെ (42) ആണ് കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനകത്തേക്ക് ഓടിക്കയറിയാണ് കാട്ടുപന്നി ആക്രമണം നടത്തിയത്. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് പന്നി ജിതയെ ആക്രമിച്ചത്. ജിതയെ കാട്ടുപന്നി കുത്തുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറിയ കാട്ടുപന്നി

കാട്ടുപന്നി ആക്രമണം തുടര്‍ക്കഥയാവുന്നു; പേരാമ്പ്ര എസ്‌റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപന്നി ആക്രമണം. ഡി ഡിവിഷനിലെ പൊന്നാപാറയിലാണ് സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ രണ്ട് പേര്‍ക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികള്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ ടി.കെ.ഉഷ, വീജു ദേവസ്യ എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്

നാദാപുരം അരൂരില്‍ പന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരുക്ക്

നാദാപുരം: അരൂരില്‍ പന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് കുത്തേറ്റു. അരൂര്‍ യു.പി സ്‌കൂളിന് സമീപം താഴെ പാറക്ക് താഴെ നാണുവിനെയാണ് ആക്രമിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് കടയിലേക്ക് വരുന്നതിനിടയില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പന്നി ആക്രമിച്ചത്. നാണുവിന് നെറ്റിക്കും കൈകാലുകള്‍ക്കും പരുക്ക് പറ്റി. അരൂര്‍ സി.എച്ച്.സിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുറ്റ്യാടി ഗവ. ആശുപത്രിയില്‍

error: Content is protected !!