Tag: Wild animal attack

Total 2 Posts

കൈപ്പത്തി തുളച്ച് മുള്ള് മറുവശത്തെത്തി; കൂത്തുപറമ്പിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ്: മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കൈപ്പത്തി തുളച്ച് മുള്ള് മറുവശത്തെത്തി. മൂന്നാംപീടിക കണ്ടേരി മാണിക്കോത്തുവയൽ സ്വദേശിമുഹമ്മദ് ഷാദിൽ(16) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. പിതാവിനൊപ്പം പള്ളിയിൽ നിസ്‌കരിക്കാൻ പോവുമ്പോൾ മുള്ളൻപന്നിയെ കണ്ട് സ്കൂട്ടർ നിർത്തിയതായിരുന്നു. കൗതുകം കൊണ്ട് സ്കൂട്ടറിൽ നിന്ന് റോഡിലേക്കിറങ്ങി മാറി നിന്ന് മുള്ളൻ പന്നിയെ നോക്കുന്നതിനിടെയാണ് ആക്രമം ഉണ്ടായത്.

‘നേരം പുലർത്തുന്നത് കൃഷിയിടത്തിൽ കാട്ടാനിയിറങ്ങിയോ എന്ന ആധിയോടെ’; വന്യമൃ​ഗ ശല്യത്താൽ ദുരിതത്തിലായി ചക്കിട്ടപ്പാറയിലെ കർഷകർ

പേരാമ്പ്ര: കാടിറങ്ങി വരുന്ന കാട്ടാനകളാൽ ഉപജീവനമാർ​ഗം വഴിമുട്ടി പ്രതിസന്ധിയിലായിരിക്കുകയാണ് ചക്കിട്ടപ്പാറയിലെ കർഷകർ. ഒരുപാട് പ്രതീക്ഷകളോടെ നട്ടുനനച്ചു വളർത്തിയെടുക്കുന്ന കാർഷിക വിളകളെല്ലാം നേരം പുലരുമ്പോൾ നശിപ്പിക്കപ്പെടുന്നു. ചോര നീരാക്കി മണ്ണിൽ പൊന്ന് വിളയിക്കാനായി അധ്യാനിക്കുന്ന കർഷകരുടെ കണ്ണുകൾ ഈറനണിയുകയാണ് ഓരോ ദിനവും പുലരുമ്പോൾ. പെരുവണ്ണാമൂഴി, വട്ടക്കയം, പൂഴിത്തോട്, ചെമ്പനോട, ആലമ്പാറ, മാവട്ടം, രണ്ടാംചീളി, മുതുകാട് മേഖലകളിൽ മാസങ്ങളായി

error: Content is protected !!