Tag: west nile fever
എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗലക്ഷണമാവില്ല; എങ്കിലും സൂക്ഷിക്കണം! കൊതുകു നശീകരണം പ്രധാനം
കണ്ണൂരില്‍ പത്തൊമ്പതുകാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗ ലക്ഷണമാവില്ല. എങ്കിലും നിസാരമായി രോഗത്തെ കാണാനും പാടില്ല. കൃത്യമായി ജാഗ്രത പാലിച്ചാല്‍ വെസ്റ്റ് നൈല്‍ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും. അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനി പരത്തുന്നത്.
കണ്ണൂരില്‍ 19കാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രത
കണ്ണൂർ: കണ്ണൂരില്‍ പത്തൊമ്പതുകാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ചെങ്ങളായി വളക്കൈയിൽ സ്വദേശിയായ കുട്ടി നിലവില്‍ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായി പ്രദേശത്ത് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട്
തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തൃശൂര്‍: തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്‌നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച ജോബിയില്‍ നിന്ന് നിലവില്‍ മറ്റാരിലേക്കും രോഗം