Tag: Weather

Total 6 Posts

വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് ശക്തമാകും; വരൾച്ചയ്ക്ക് സാധ്യത

കോഴിക്കോട്: വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് ശക്തമാകുമെന്നും വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 30 ഡി​ഗ്രി ചൂടാണ് ബുധനാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് –- 37 ഡി​ഗ്രി. കുടുംബശ്രീ പ്രവർത്തകർക്കും വിവിധ തൊഴിലാളികൾക്കും ചൂടിനെ നേരിടാൻ ബോധവൽക്കരണം നൽകും. 450 കിയോസ്കുകളാണ് ജില്ലയിലുള്ളത്. ഇതിൽ ഉപയോ​ഗശൂന്യമായവ ഉടൻ

അൾട്രാവയലറ്റ് വികിരണതോത് അപകടകരമായ രീതിയിൽ; കോഴിക്കോട് യെല്ലോ അലർട്ട്

കൊല്ലം: സംസ്ഥാനത്ത് താപനില ഉയരുന്നു. അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ രീതിയിലാണെന്നും മുന്നറിയിപ്പ് . ഈ സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം,

ചുട്ടുപൊള്ളി കേരളം, സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും. സാധാരണയേക്കാൾ രണ്ടു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ സൂക്ഷിക്കുക; കനത്ത ചൂടിനു പുറമെ കേരളത്തിൽ അൾട്രാവയലറ്റ് കിരണങ്ങളും

തിരുവനന്തപുരം: കനത്ത ചൂടിനു പുറമെ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ

ജാഗ്രത പാലിക്കുക; നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യും; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലെര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെടതും എന്നാല്‍

error: Content is protected !!