Tag: Wayanad

Total 34 Posts

കോട്ടയത്തേക്കൊരു ടിക്കറ്റ്, കയ്യിൽ 150 രൂപയേ ഉള്ളൂ, ബാക്കി ചേട്ടൻ ​ഗൂ​ഗിൾ പേ ചെയ്യും’; വയനാട്ടിലെ സ്കൂളിൽ നിന്ന് ആരുമറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ

കല്‍പറ്റ: വീട്ടുകാരറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിതമായ ഇടപെടലിലൂട രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയായി. മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറും പിണങ്ങോട് സ്വദേശിയുമായ പി. വിനോദാണ് സ്കൂളിൽ നിന്ന് ആരുമറിയാതെ പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ സുരക്ഷിത കരങ്ങളിലേൽപ്പിച്ചത്. ബുധനാഴ്ചയാണ് എല്ലാവരെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. സ്കുളിൽ നിന്നിറങ്ങിയ പെൺകുട്ടി മാനന്തവാടി-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി; വലിയ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍ (വീഡിയോ കാണാം)

കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി. രാവിലെ 8:45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാഹുലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷയ്ക്കിടയിലും വലിയ സ്വീകരണമാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ്

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; ഓഫീസ് അടിച്ച് തകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. കല്‍പ്പറ്റയിലെ എം.പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസിൽ വാഴ നട്ടു. ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയില്‍ ബന്ധുക്കൾ തമ്മില്‍ വാക്ക് തർക്കം; വയനാട്ടിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

വയനാട്: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപ്പെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും

വയനാടന്‍ ചുരം കേറണോ? വേഗം എടുത്തോ രണ്ട് ഡോസ് വാക്‌സിന്‍; വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി വയനാട് ജില്ലാ പൊലീസ് മേധാവി

  കോഴിക്കോട്: വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും പോകുന്നവര്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന

വയനാട് കല്‍പ്പറ്റയില്‍ വീട്ടില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്റ്റില്‍

കല്‍പ്പറ്റ: ചില്ലറവില്‍പ്പനക്കായി സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ ബത്തേരി പൊലീസാണ് പരിശോധന നടത്തിയത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചതിനാല്‍ അര്‍ധരാത്രിക്ക് ശേഷമാണ്

വയനാട് പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സാനിധ്യം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു, പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു. കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ

കോവിഡില്‍ കടബാധ്യത; വയനാട്ടില്‍ ബസ്സുടമ ആത്മഹത്യ ചെയ്തു

വയനാട്: വയനാട് പാമ്പാടി അമ്പലവയലില്‍ സ്വകാര്യബസ്സുടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസ്സിന്‌റെ ഉടമയായായിരുന്നു രാജാമണി. കോവിഡ് പ്രതിസന്ധിയെ

വയനാട്ടിലെ ആദിവാസി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം

വയനാട്: വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ വിതരണ സംഘമാണ് കോളനിയില്‍ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം മാത്രം പത്ത് കോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള

വയനാട്ടില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട്: മീനങ്ങാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ 31കാരന്‍, ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉമൈമത്തിന്റെ

error: Content is protected !!