Tag: Volleyball

Total 8 Posts

46 ടീമുകൾ മാറ്റുരയ്ക്കും; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാവും

‌ വടകര: ജില്ലാ സ്‌പോട്സ് കൗൺസിൽ വോളിബോൾ ടെക്‌നിക്കൽ കമ്മറ്റി സംഘടിപ്പിക്കുന്ന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാവും. ഫെബ്രുവരി 1, 2 തിയ്യതികളിൽ മേപ്പയിൽ ഐപിഎം അക്കാദമിയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുകയെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ആൺകുട്ടികളുടെ മത്സരവും ഫെബ്രുവരി രണ്ടാം തിയ്യതിയിൽ ഇരു വിഭാഗത്തിന്റെ മത്സരവും നടക്കും. ആൺ, പെൺ

വടകരയില്‍ ഇനി രണ്ടു നാള്‍ വോളിബോള്‍ ആവേശം; വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും മടപ്പള്ളി സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ബി ഡിവിഷന്‍ വടകര മേഖല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 28,29 തീയതികളില്‍ നടക്കും. വള്ളിക്കാട് കൊളങ്ങാട്ട് ഭഗവതി ക്ഷേത്ര മൈതാനിയില്‍ കെ.പ്രമോദ് സ്മാരക സ്‌റ്റേഡിയത്തില്‍ 28ന് രാവിലെ യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലേരി

ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് വരുന്നു; മത്സരം സംഘടിപ്പിക്കുന്നത് ഒപ്പരം ചാരിറ്റബിൾ സൊസൈറ്റി

ഓർക്കാട്ടേരി : ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് വരുന്നു. 2025 ഏപ്രിലിലാണ് ടൂർണമെന്റ് നടക്കുക. ഒപ്പരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു. മുൻ അന്തർദേശീയ വോളിബോൾ താരം ഗീത വളപ്പിൽ ഉദ്ഘാടനംചെയ്തു. പാലേരി രമേശൻ അധ്യക്ഷനായി. വനിതാകമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, വടകര

അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരൻ, സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ; സതീശന്റെ ഓർമ്മകളിൽ നാട്

കുറ്റ്യാടി: അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. വോളിബോളിൽ തന്റെതായ ശൈലി സതീശനുണ്ടായിരുന്നു. വോളി ബോൾ ടൂർണ്ണമെന്റുകളിൽ ഫാസ് കുറ്റ്യാടിയുടെ കൗണ്ടർ അറ്റാക്കർ. ഫാസ് കുറ്റ്യാടിയുടെ ക്യാപ്റ്റനായിരുന്നു സതീശൻ. സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ ഇരട്ടിയായിരുന്നു. കളത്തിലെന്നും നിറപുഞ്ചിരിയുമായെ ആ കളിക്കാരൻ നിന്നിരുന്നുള്ളൂവെന്ന് നാട് ഓർക്കുന്നു. കുറ്റ്യാടി

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ്; വാശിയേറിയ മത്സരത്തില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാര്‍

പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ആവള മാനവ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാരായി ആവള മേഖല റണ്ണേഴ്സ് അപ്പായി. വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എം രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം സി.കെ

വോളിബോളില്‍ യശസ്സുയര്‍ത്തിയ കായിക പ്രതിഭയ്ക്ക് നാടിന്റെ ആദരം; നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച കൂരാച്ചുണ്ടിലെ സ്‌നേഹ ജോണിക്ക് സ്വീകരണം നല്‍കി

കൂരാച്ചുണ്ട്: മധ്യപ്രദേശിലെ പന്നയില്‍ വച്ച് നടന്ന നാഷണല്‍ യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച കല്‍പ്പവിളയില്‍ സ്‌നേഹ ജോണിക്ക് സ്വീകരണം നല്‍കി. വട്ടച്ചിറ പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കായിക താരത്തെ വാര്‍ഡ് മെമ്പര്‍ വിജയന്‍ കിഴക്കയില്‍ മീത്തല്‍ മൊമന്റ്റോ നല്‍കി ആദരിച്ചു. മുഹമ്മദാലി കൊടുമയില്‍ ക്യാഷ് അവാര്‍ഡ് നല്‍കി. ഗീതാ ചന്ദ്രന്‍, ജോബി വാളിയംപ്ലാക്കല്‍ എന്നിവര്‍

ഹഫീലിന്റെ സ്മാഷുകള്‍ക്ക് ഇനി എസ്.ഐ റാങ്കിന്റെ തിളക്കം; കേരള പൊലീസിന്റെ വോളിബോള്‍ ടീം അംഗമായ പൈതോത്ത് സ്വദേശിക്ക് സ്ഥാനക്കയറ്റം

പേരാമ്പ്ര: കേരള പൊലീസിന്റെ വോളിബോള്‍ ടീം അംഗമായ പേരാമ്പ്രക്കാരന് സ്ഥാനക്കയറ്റം. പൈതോത്ത് സ്വദേശി ഹഫീൽ വി.പിയ്ക്കാണ് സബ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. പേരാമ്പ്ര പൈതോത്ത് സ്വദേശിയാണ് ഹഫീല്‍. കേരള വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹഫീല്‍ പിന്നീട് പൊലീസ് ടീമിലെത്തുകയായിരുന്നു. ഹസന്റെയും സുലൈഖയുടെയും മകനാണ് ഹഫീൽ. മുനീറയാണ് ഭാര്യ. ഹനാൻ ഹഫീൽ, ഹാലിയ ഹഫീൽ, ഹെബ ഹഫീൽ എന്നിവർ

നടുവണ്ണൂര്‍ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികള്‍

നടുവണ്ണൂര്‍: പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികളായി. സീനിയര്‍ പുരുഷ വിഭാഗം മത്സരത്തിലാണ് ആര്‍ട്ട് ഗ്യാലറി കരുവണ്ണൂര്‍ വിജയിച്ചത്. കാര്‍മ്മ കരുവണ്ണൂരാണ് രണ്ടാം സ്ഥാനം നേടിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബ് വിജയികളായി. കാര്‍മ്മ കരുവണ്ണൂര്‍ ഈ വിഭാഗത്തിലും രണ്ടാം സ്ഥാനം

error: Content is protected !!