Tag: Virus
‘കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടോ?’; കരുതിയിരിക്കാം ചെങ്കണ്ണ് രോഗത്തെ
നാദാപുരം: ചെങ്കണ്ണ് രോഗം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. സാധാരണഗതിയില്‍ ചൂടുകാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന ഈ അസുഖം നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും വ്യാപകമാവുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ ഹാജര്‍ നില വളരെയധികം കുറഞ്ഞിട്ടുണ്ട്. കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
കോവിഡിന് പിന്നാലെ ഭീഷണിയായി പുതിയ വൈറസ്; വാക്‌സിനെ മറികടക്കാന്‍ ശേഷിയുള്ളവയെന്ന് ശാസ്ത്രജ്ഞര്‍- ഖോസ്റ്റ 2 എന്ന പുതിയ വൈറസിനെക്കുറിച്ച് അറിയാം
കോഴിക്കോട്: കൊറോണക്ക് പിന്നാലെ ഭീഷണിയായി പുതിയ വൈറസിനെ കണ്ടെത്തി. വവ്വാലുകളില്‍ നിന്നുതന്നെയാണ് ഈ പുതിയ വൈറസും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ഖോസ്റ്റ 2 എന്നാണ് പുതിയ വയറസ്സിന്റെ പേര്. കോവിഡ് 19ന്റെ ഉപവകഭേദമായ സാഴ്‌സ് കോവ്2 വിഭാഗത്തില്‍പ്പെട്ടവയാണെന്നും പറയപ്പെടുന്നുണ്ട്. 2020 ല്‍ റഷ്യയിലെ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്, എന്നാല്‍
ഭയം വേണ്ട, എന്നാല്‍ കനത്ത ജാഗ്രത വേണം; നിപ വൈറസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും അറിയേണ്ടതെല്ലാം
സംസ്ഥാനം കൊവിഡ് ഭീതിയിലൂടെ കടന്ന് പോകുന്നതിനിടെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കോഴിക്കോട് നിപ വൈറസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മൂന്നാത്തെ തവണ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണവൈറസിനെക്കാള്‍ മാരകമായ നിപ്പ വൈറസിനെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് വിശദമായി അറിയാം. എന്താണ് നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്
കോഴിക്കോട് വീണ്ടും നിപ വൈറസ്; 12 വയസുകാരൻ ചികിത്സയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി വിവരം. ചൂലൂർ സ്വദേശിയായ 12 വയസുകാരൻ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വൈറസ് സ്ഥിരീകരിച്ചു എന്ന് വിവരം ലഭിച്ചതായി ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. രോഗബാധിതനായ കുട്ടി ഇപ്പോൾ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മെഡിക്കൽ