Tag: Vilangad

Total 62 Posts

വിലങ്ങാട് കനത്ത മഴയും മഴവെള്ളപ്പാച്ചിലും, പാലം മുങ്ങി; പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, ഭീതിയിൽ മലയോര മേഖല

നാദാപുരം: വിലങ്ങാട് മലയോര മേഖലയെ ഭീതിയിലാഴ്ത്തി അതിശക്ത മഴയും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും. വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. മലവെള്ളപ്പാച്ചലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. കടകളിൽ വെള്ളം കയറിയത് നാശനഷ്ടങ്ങൾക്കിടയാക്കി. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാൽ വാളൂക്ക്പാലം വെള്ളത്തില്‍

വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളി മരിച്ച നിലയിൽ; നാലുപേർ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ ശിവകുമാർ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിൽ കൂടെയുണ്ടായിരുന്ന നാലുപേരെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കൈയാല പണിക്കായി 21-നാണ് ശിവകുമാറും സംഘവും ഉടുമ്പിറങ്ങിയിലെത്തുന്നത്. ക്വാറിക്ക് സമീപത്തെ ഷെഡ്ഡിലായിരുന്നു താമസം. ഞായറാഴ്ച രാത്രി എല്ലാവരും മദ്യപിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. തമ്മിൽ വഴക്കിട്ടതായും

error: Content is protected !!