Tag: Vilangad

Total 62 Posts

വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക്

വിലങ്ങാട് ഉരുള്‍പൊട്ടൽ; മന്ത്രി റോഷി അഗസ്റ്റിന്‍ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു

വിലങ്ങാട്: മന്ത്രി റോഷി അഗസ്റ്റിന്‍ വിലങ്ങാട് സന്ദർശിച്ചു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിതാമസിപ്പിച്ച ക്യാമ്പുകളും ഉരുൾപൊട്ടി നാശനഷ്ടമുണ്ടായ മഞ്ഞക്കുന്ന് പ്രദേശവും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വിലങ്ങാടെത്തിയത്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ, പാലൂര്, കുറ്റല്ലൂര്, എന്നീ ക്യാമ്പുകളിലെത്തിയ മന്ത്രി ഭൗതീക സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി

ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെ‌ട്ടലിൽ മഞ്ഞക്കുന്നുകാർ

വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ

പ്രകൃതിക്ഷോഭം; നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം

വാണിമേൽ: കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും വെള്ളപൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർ വാണിമേൽ, വിലങ്ങാട് വില്ലേജ് ഓഫീസുകളിൽ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം. കെട്ടിടങ്ങൾ, വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ, പശു -പശുതൊഴുത്ത്,ആട് – ആട്ടിൻ കൂട് – കോഴി – കോഴിക്കൂട്- പൂർണ്ണമായോ ഭാഗികമായോ തകർന്നവർ, നഷ്ടപ്പെട്ടർ നിരവധിയാണ്. ഇവർ ഇന്ന് തന്നെ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന്

ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ വിലങ്ങാട്; 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, വൻദുരന്തം ഒഴിവായത് പ്രദേശവാസികൾ ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയതിനാൽ

വാണിമേൽ: വിലങ്ങാട് പ്രദേശത്തയും പരിസര പ്രദേശങ്ങളിലേയും ആളുകൾ ഇന്നലെ കടന്ന് പോയത് ഭയാനകമായ സാഹചര്യത്തിലൂടെ. ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ ആളുകൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഇതിനാലാണ് ഒരു വൻ ദുരന്തം വിലങ്ങാട് നിന്ന് ഒഴിവായത്. 13 വീടുകൾ ഉൾപ്പെടെ ഒരു പ്രദേശം തന്നെ പൂർണ്ണമായും ഒലിച്ചു പോയി. 300 ൽ

വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായത് റിട്ട. അധ്യാപകൻ മാത്യുവിനെ, അപകടം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ കാണാതായ റിട്ട. അധ്യാപകന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി

ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം

വിലങ്ങാട് : ബസ്സിനുള്ളിൽ കയറാൻ സാധിക്കാതയതോടെ മറ്റൊന്നും ആലോചിക്കാതെ ബസ്സിന് പിറകിൽ തൂങ്ങി സാഹസിക യാത്ര നടത്തി യുവാവ്. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിൽ കയറിയുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. തെരുവംപറമ്പിൽ നിന്നും യുവാവ്‌ ബസിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്ന് ബസിന്റെ പിറകിലെ കമ്പിയിൽ

മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍

റോഡിലൂടെ പോകവെ തെരുവ് നായ ചാടി കടിച്ചു; വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

നാദാപുരം: വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ കാലിന്റെ തുടക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്താണ് സംഭവം. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യ (12) നാണ് കടിയേറ്റത്. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകവെയായിരുന്നു

കുത്തിയൊലിച്ച് വെള്ളം, കരകവിഞ്ഞ് വിലങ്ങാട് പുഴ; മഴവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നാദാപുരം: ചുവന്ന നിറത്തിൽ കുത്തിയൊലിച്ചെത്തി വെള്ളം. പനങ്ങാട് മേഖലയിൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. വിലങ്ങാട് ടൗണിൽ നിന്നുള്ള ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. ഇന്ന് വെെകീട്ട് മൂന്ന് മണിമുതൽ വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം

error: Content is protected !!