Tag: #Vigilence
‘ഓപ്പറേഷൻ വിസ്ഫോടൻ’; സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന, വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ കോഴിക്കോട് 345 അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായി കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ്
ആധാരത്തിന്‍റെ പകര്‍പ്പ് എടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങി; കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ കയ്യോടെപൊക്കി വിജിലൻസ്
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകര്‍പ്പ് എടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയാണ് ഷറഫുദ്ദീൻ വിജിലൻസിന്റെ പിടിയിലായത്. കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീന്‍. കണ്ണൂര്‍ ജില്ലയിലെ ശിവപുരം സ്വദേശിയായ ഹാരിസില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി
പയ്യോളിയിൽ രജിസ്ട്രര്‍ ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
പയ്യോളി: രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്റെ മൂരാടുള്ള വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സിനിമാ ടാക്കീസ് റോഡില്‍ ആറാം കണ്ടത്തില്‍ ഷാനവാസിന്റെ വീട്ടിലാണ് റെയ്ഡ്. അഴിയൂര്‍ രജിസ്ട്രാര്‍ ഓഫീസിലാണ് ഷാനവാസ് ജോലി ചെയ്യുന്നത്. രാവിലെ ആറ് മണി മുതലാണ് കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറഫ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ റെയ്ഡ് തുടങ്ങിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ്
വ്യാജ ഒപ്പിട്ട് പണം തട്ടി; പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തികക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും. ഭരണസമിതി തീരുമാന പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. ജോലി ചെയ്യാത്തയാളുടെ ഒപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ വ്യാജമായി രേഖപ്പെടുത്തി പണംതട്ടിയെന്ന പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു. മസ്റ്റര്‍ റോളില്‍ വ്യാജമായി ഒപ്പു രേഖപ്പെടുത്തി 5780 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.