Tag: Vengalam
ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെകൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും
കാർ സ്കൂട്ടറിലിടിച്ച് അപകടം; കൊയിലാണ്ടി വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു
കൊയിലാണ്ടി: എലത്തൂരിൽ സ്ക്കൂട്ടറിൽ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു. വെങ്ങളം കണ്ണവയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടി മമ്മിയാണ് (62) മരിച്ചത്. സ്റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ യായിരുന്നു അപകടം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്ക്കൂട്ടറിൽ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ്
കൊയിലാണ്ടി വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയിൽ
വെങ്ങളം: വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. കാട്ടിലപ്പീടിക പീടികശാലക്കണ്ടി നെജുറൂഫിനെയാണ് മരിച്ച നിലയില്‍ കണ്ടത്. മുപ്പത്തിയേഴ് വയസായിരുന്നു. കൈരളി ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊയിലാണ്ടി സി.ഐ ചന്ദ്രശേഖർ ലാൽ, എസ്.ഐ ജിതേഷ്, എസ്.ഐ മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ
വെങ്ങളം സ്വദേശിയായ മധ്യവയസ്കനെ കാണാനില്ല എന്ന് പരാതി
കൊയിലാണ്ടി: വെങ്ങളം സ്വദേശിയെ കാണാനില്ല. വെങ്ങളം അയനിയാട്ടിൽ കുനി മനോജ് കുമാറിനെയാണ് കാണാനില്ല എന്ന പരാതി നൽകിയത്. അൻപത്തി രണ്ട് വയസ്സാണ്. ഇയാളെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായതെന്ന് ബന്ധപ്പെട്ടവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.
വില വർദ്ധനവിനെതിരെ പ്രതിഷേധം
കൊയിലാണ്ടി: കെ.എസ്.കെ.ടി.യു വെങ്ങളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പെടോൾ, ഡീസൽ, പാചകവാതത വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ഉൽഘാടനം കെ.എസ്.കെ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി പി.ബാബുരാജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി.സുരേന്ദ്രൻ, കെ.പി.ചന്ദ്രിക, പി.ശൈലജ എന്നിവർ സംസാരിച്ചു. പ്രിയ.കെ സ്വാഗതം പറഞ്ഞു.