Tag: Velam
വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു
[top13 വേളം: വേളം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പള്ളിയത്ത് – കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെയിമ കുളമുള്ളതിലാണ് ഉൽഘാടനം നിർവഹിച്ചത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പണി പൂർത്തിയാക്കിയത്. പാലം
കവിയും സാംസ്കാരിക പ്രവർത്തകനുമായ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദിഖ് മാസ്റ്റർ അന്തരിച്ചു
വേളം: കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ‘ചവേലടച്ചികൾ തച്ചുടക്കുന്ന മൗനം’ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രം പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിരുന്നു. മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം. ഹയർ സെക്കണ്ടറി മലയാളം
വേളം ഓളോടിത്താഴെ ശാന്തി സദനിൽ എം.എസ് സദാശിവൻ പിള്ള അന്തരിച്ചു
വേളം: ഓളോടിത്താഴ ശാന്തിസദനിൽ എം.എസ് സദാശിവൻ പിള്ള (73) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ശാന്തകുമാരി (മുൻ അദ്ധ്യാപിക വേളം ഹൈസ്കൂൾ). മക്കൾ: കവിത എസ്. പിള്ള (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം കാസർഗോഡ്), കൽപക് എസ് പിള്ള (ഒമാൻ എയർ വെയ്‌സ്). മരുകൾ: ശ്രീ രഞ്ജിനി. സഞ്ചയനം: ശനിയാഴ്ച. Summary: Santhi Sadan MS Sadasivan Pilla
ശ്രീനഗർ ബിഎസ്എഫ് ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിയായ യുവതിയും മരിച്ചു
കുറ്റ്യാടി: ശ്രീനഗറിലെ ബന്ദിപുര സെക്ടർ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വേളം പെരുവയൽ ആറങ്ങാട്ട് ഷിബിൻഷ (28) ആണ് മരിച്ചത്. ഭർത്താവ് രാഹുൽരാജ് ബി.എസ്.എഫ് ഉദ്യോ ഗസ്ഥനാണ്. ഫെബ്രുവരിയിലാണ് യുവതിക്കും മകനും പൊള്ളലേറ്റ അപകടം നടന്നത്. മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം
വേളം അരമ്പോൽ ഗവൺമെൻ്റ് എൽ.പി സ്കൂളിന് പുതിയ കെട്ടിടമുയരുന്നു; 1.07 കോടിയുടെ നിർമ്മാണ പ്രവൃത്തിക്ക് ശിലയിട്ടു
വേളം: വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ.പി സ്കൂളിൽ പുതിയ കെട്ടിടമുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 1.07 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കിതദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി ആരംഭിക്കുന്നത്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.
തീക്കുനി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു; തീക്കുനി വാച്ചാൽ തോട് നവീകരണത്തിന് 90 ലക്ഷംരൂപ വകയിരുത്തി
വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. തീക്കുനി വാച്ചാൽ തോട് നവീകരണത്തിന് വേളം പഞ്ചായത്ത് 90 ലക്ഷം രൂപ വകയിരുത്തുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി ഫണ്ട് വകയിരുത്തിയത്. തോട് 292 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയത്തിലുമാണ് പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ
പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറിയുള്ള നിർമ്മാണ പ്രവൃത്തികൾ തകൃതി; വേളത്തെ അനധികൃത കൈയ്യേറ്റത്തിനെതിര അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍
വേളം: വേളത്ത് ഭൂമികൈയ്യേറ്റം വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ കോടികള്‍ വിലമതിക്കുന്ന റവന്യൂ ഭൂമികളാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയ്യേറുന്നത്. കുറ്റ്യാടിപുഴയുടെ തീരപ്രദേശങ്ങളായ ഗുളികപ്പുഴ, ഉത്തായി മണപ്പുറം, തറവട്ടത്ത് കടവ്, തുടങ്ങിയ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. പുഴയോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളിലെ ടൂറിസ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കൈയ്യേറ്റം ഇത്തരം
രുചികരമായ എണ്ണക്കടികളാല്‍ നാടിന്റെ വൈകുന്നേരങ്ങളെ സ്വാദിഷ്ഠമാക്കിയ ചന്ദ്രേട്ടന്റെ വിയോഗം വിശ്വസിക്കാനാകാതെ പള്ളിയത്തുകാര്‍; മൃതദേഹം നാളെ രാവിലെ സംസ്‌കരിക്കും
പള്ളിയത്ത്: കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പള്ളിയത്തുകാർ. ഇന്ന് വെെകീട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായയും എണ്ണപ്പലഹാരങ്ങളുമാണ് ചന്ദ്രന്റെ തട്ടുകടയിലെത്തുന്നവരെ കാത്തിരിക്കുന്നത്. പഴംപൊരിയും കായപ്പവുമെല്ലാം ഉണ്ടെങ്കിലും ഉഴുന്നുവടയ്ക്കാണ് ആവശ്യക്കാരേറെയും. കടയിൽ നേരിട്ടെത്തിയും പാർസലായും ഉഴുന്നുവടയ്ക്കായി നിരവധി
വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പള്ളിയത്ത്: വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സുജാത. മക്കള്‍: ഐശ്വര്യ, അക്ഷയ് കരുവണ്ണൂരിൽ വാഹനാപകടം; സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക്
വീട്ടിലൊരു പച്ചക്കറി തോട്ടമൊരുക്കിയാലോ… വേളം പഞ്ചായത്തിലെ കേളോത്ത് മുക്കില്‍ ഞാറ്റുവേല ചന്ത നാളെ മുതല്‍
പേരാമ്പ്ര: വേളം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല ചന്ത നാളെ ആരംഭിക്കും. കേളോത്ത് മുക്കില്‍ വച്ച് നടക്കുന്ന ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ രാവിലെ 9:30 ന് ഉദ്ഘാടനം ചെയ്യും. ചകിരിച്ചോറ്, കമ്പോസ്റ്റ്, ഗ്രോബാഗ്, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, കവുങ്ങ് തൈകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്ത് പാക്കറ്റുകള്‍, റംബൂട്ടാന്‍, ഗ്രാഫ്റ്റ്/ബഡ്