Tag: Vayalada
ഗവിയിൽ പോകണമെന്ന് ആഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം
കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ കോഴിക്കോട്ടൊരു ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ
വ്യൂ പോയിന്റ്, പവലിയന്‍, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയെല്ലാം റെഡി; വയലടയില്‍ ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി, സഞ്ചാരികള്‍ക്ക് സ്വാഗതം
ബാലുശ്ശേരി: ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി സഞ്ചാരികളെ സ്വാഗതം ചെയ്ത് വയലട. വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഇന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.
സഞ്ചാരികള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മലബാറിന്റെ ഗവി; വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഉദ്ഘാടനം ജനുവരി 29 ന്
ബാലുശ്ശരി: സഞ്ചാരികള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട. ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്‌സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാര്‍ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍,
പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ
ആഞ്ഞുവീശുന്ന കാറ്റ്, തിമിർത്ത് പെയ്യുന്ന മഴ, താഴെ പച്ചപ്പിന്റെ സുന്ദര കാഴ്ചകൾ; മഴയിൽ കുളിച്ച് സുന്ദരിയായ വയലടയെ കാണാനൊരു യാത്ര
എൻ.ടി.അസ്‌ലം നന്തി ചിത്രങ്ങൾ: റുസ്മിൻ നിഹല മഴ പെയ്യുന്നു. ചിലര്‍ക്കത് സുന്ദര കാഴ്ച, കുറേ മനുഷ്യര്‍ അതിന്റെ രൗദ്രതയെ അനുഭവിക്കുന്നു. മഴ ആസ്വദിക്കാം. നനഞ്ഞും കുളിച്ചും മഴയില്‍ നടന്നും കുന്ന് കയറിയും കാടിനെ അനുഭവിച്ചും ആസ്വാദനത്തിന് മധുരം കൂട്ടാം. കൊയിലാണ്ടി, പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് വലിയ ചിലവില്ലാതെ മഴയെ ആസ്വദിക്കാനുള്ള ഒരിടമുണ്ട്. പലരും കേട്ടതും ഒരുപക്ഷേ നേരത്തേ
വിസ്മയക്കാഴ്ചകളും കൂടുതല്‍ സൗകര്യങ്ങളുമായി കോഴിക്കോടിന്റെ ഗവി; വയലടയിലെ മനോഹര ദൃശ്യങ്ങള്‍ കാണാം
ബാലുശ്ശേരി: വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചകളൊരുക്കി സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെ കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട മല. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരം അടിയോളം ഉയരത്തിലുള്ള മലയില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. ഇവിടുത്തെ പച്ചപ്പും കോടമഞ്ഞും സഞ്ചാരികള്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാഴ്ചയാവുമെന്നതില്‍ സംശയമില്ല. വയലട മലയിലെ ഏറ്റവും ഉയരംകൂടിയ മലയായ കോട്ടക്കുന്നിലുള്ള മുള്ളന്‍ പാറ ഏറെശ്രദ്ധേയമാണ്. ഈ പാറയില്‍നിന്ന് നോക്കിയാല്‍
‘ഞങ്ങള്‍ക്ക് കുടിവെള്ളം വേണം’; വയലടയിലെ ക്വാറികളില്‍ നിന്നുള്ള മലിനജലം നീര്‍ച്ചാലുകളെ മലിനമാക്കുന്നതായി പരാതി
ബാലുശ്ശേരി: ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒട്ടേറെ ജലസ്രോതസ്സുകളുടെ ഉദ്ഭവകേന്ദ്രമായ വയലടയില്‍ കരിങ്കല്‍ ക്വാറികള്‍ നീര്‍ച്ചാലുകളെയും അരുവികളെയും മലിനപ്പെടുത്തുന്നതായി വ്യാപക പരാതി. ക്വാറികളില്‍നിന്നുള്ള മലിനജലം നേരിട്ട് നീര്‍ച്ചാലുകളിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. വയലടയിലെ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് മലകളില്‍നിന്ന് ഒഴുകിവരുന്ന ജലം അരുവികളില്‍നിന്ന് ശേഖരിച്ച്