Tag: vatakara
വടകര കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; സി.സി.ടി.വി അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
വടകര: വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനു പിന്നാലെ ജൂലൈ 21ന് രാത്രിയാണ് കല്ലേരി സ്വദേശി
വടകര സജീവന്റെ മരണം; പ്രതികളായ നാല് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഉടന്‍ സ്റ്റേഷന് മുന്നില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടി നേരിട്ട വടകര എസ്.ഐ.നിജീഷ്, സി.പി.ഒ.പ്രജീഷ്, സസ്പെന്‍ഷനില്‍ കഴിയുന്ന എ.എസ്.ഐ.അരുണ്‍, സി.പി.ഒ.ഗിരീഷ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിജേഷ്, പ്രജീഷ് എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത
ട്യൂഷന് പോകുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞു വീണു; വടകരയിൽ വിദ്യാർഥിനികൾക്ക് പരിക്ക്
വടകര: ട്യൂഷന് പോകുന്നതിനിടയിൽ തെങ്ങു മുറിഞ്ഞു വീണു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വടകര പുതിയാപ്പിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ അവന്തിക, ദയാഞ്ജലി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മേമുണ്ട ഹയർ സെക്കന്ററി
ആന്ധ്രയില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതിലെ പ്രധാനി; മൂന്നര കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റിൽ
വടകര: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും കഞ്ചാവ് വിൽപ്പന. വടകര സ്വദേശി അറസ്റ്റിൽ. വടകര അഴിയൂര്‍ സ്വദേശി ശരത്തിനെ (41) യാണ് അറസ്റ്റ് ചെയ്തത്. മൂന്നര കിലോഗ്രാം കഞ്ചാവുമായാണ് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസില്‍
വടകരയിലെ സജീവന്റെ മരണം: മുഖ്യമന്ത്രി ഇടപെട്ടു; വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി
വടകര: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്. 28 പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്റ്
സ്വന്തമായി ഉള്ളത് ഇടിഞ്ഞുപൊളിയാനായ കൂര; പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരിച്ച കല്ലേരി സ്വദേശി സജീവന്റെ മരണത്തോടെ ആശ്രയമില്ലാതായി രണ്ട് അമ്മമാര്‍
കല്ലേരി: വടകര പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരണപ്പെട്ട കല്ലേരി താഴെ കൊലോത്ത് സജീവന്റെ മരണത്തോടെ ഇല്ലാതായത് രണ്ട് അമ്മമാരുടെ ആശ്രയം. അമ്മ ജാനുവിനും അവരുടെ മൂത്ത സഹോദരി നാരായണിക്കും ഏകാശ്രയമായിരുന്നു സജീവന്‍. അമ്മയുടെ ജേഷ്ഠത്തിയുടെ മകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് അവരും സജീവന്റെ സംരക്ഷണയിലായത്. നിത്യരോഗികളായ രണ്ടുപേര്‍ക്കും ഭക്ഷണമുള്‍പ്പെടെ ഒരുക്കിയാണ് സജീവന്‍ ജോലിക്ക് പോയിരുന്നത്. സജീവന്‍ രാത്രി വീട്ടിലെത്താതായതോടെ
വടകരയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ നാടുവിട്ടത് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്
വടകര: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് കെ.പി അനില്‍കുമാര്‍ നാടുവിട്ടത് തൊഴില്‍പരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ജോലിപരമായ സമ്മര്‍ദ്ദം താങ്ങാനാവാത്തതു കാരണമാണ് നാടുവിട്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വടകര എസ്.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വെള്ളിയാഴ്ച കോയമ്പത്തൂരില്‍ കണ്ടെത്തിയ അദ്ദേഹത്തെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ആഗസ്റ്റ് 27നാണ് വടകര
വടകരയില്‍ കാണാതായ സിവില്‍ സപ്ലൈസ് ജീവനക്കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി; നിര്‍ണ്ണായകമായത് ടവര്‍ ലൊക്കേഷന്‍
വടകര: ഒരാഴ്ച മുമ്പ് കാണാതായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റിനെ കോയമ്പത്തൂരില്‍ കണ്ടെത്തി. മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി അനില്‍കുമാറിനെയാണ് (47) ഇന്ന് രാവിലെ പൊലീസ് കണ്ടെത്തിയത്. വടകരയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘമാണ് അനില്‍കുമാറിനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുവും പൊലീസിനൊപ്പം കോയമ്പത്തൂരിലേക്ക് പോയിരുന്നു. കാണാതായ അന്നു മുതൽ മൊബൈല്‍ ഫോണ്‍
പാചകം ചെയ്ത മുള്ളന്‍പന്നിയിറച്ചിയുമായി വടകരയില്‍ രണ്ടുപേര്‍ പിടിയില്‍
വടകര: മുള്ളന്‍ പന്നിയെ കൊന്ന് പാചകം ചെയ്ത ഇറച്ചിയുമായി വടകരയില്‍ രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മൂര്‍ത്തി (45), തഞ്ചാവൂര്‍ സ്വദേശി മണികണ്ഠന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടോടെ പുതിയ ബസ്റ്റാന്റ് പരിസരത്തെ എം.ആര്‍.എ ബേക്കറിക്ക് അരികില്‍വെച്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ദേശീയപാതക്ക് സമീപത്തെ ശ്രീകൃഷ്ണ ഇന്റര്‍നാഷണല്‍ ഹോട്ടലിനു സമീപത്ത്
വടകരയിൽ രണ്ട് കടകളിൽ മോഷണം; മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു
വടകര: ലിങ്ക് റോഡ് പരിസരത്തെ ഒരു മൊബൈൽ ഫോൺ കടയിലും ഗൾഫ് ബസാറിലും കവർച്ച. മൊബൈൽ ഫോണുകളും വാച്ചുകളും പണവും ഉൾപ്പെടെയുള്ളവ കവർന്നു. സിറ്റി ടവറിലെ സെൽ വേൾഡ്, കോട്ടക്കൽ ഗൾഫ് ബസാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് കടകളുടെയും ഷട്ടറുകൾ വളച്ച തകർത്താണ്