Tag: vatakara
ബൈക്ക് മോഷണ പരാതികൾ അന്വേഷിച്ചു ചെന്ന പോലീസ് ഞെട്ടി; വടകരയിൽ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് സ്കൂൾ വിട്ടാർത്ഥികൾ പിടിയിൽ
വടകര: വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിൽ. മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാർത്ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന
വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു
വടകര: വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ ചന്ദ്രൻ്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഹേമലത, സുനിൽ പരേതയായ ഗീത. Summary: Purankara Valappil Gangadharan Passed away at Vatakara
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവുമായി വടകര സ്വദേശി പിടിയിൽ
വടകര: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര കോട്ടപ്പള്ളി സ്വദേശി വലിയപറമ്പത്ത് വീട്ടിൽ ജോഷിത്ത് (33) ആണ് വടകരയിൽ എക്സൈസ് പിടിയിലായത്. വടകര മേപ്പയിൽനിന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ഹിറോഷും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽനിന്ന് 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ
വടകര നാരായണനഗർ വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു
വടകര: വടകര നാരായണനഗരം വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രേണുക (കല്ലാച്ചി). മകൻ: ഗുൽഷൻ കൃഷ്ണ (പുണെ). അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: പരേതയായ പാർവതി അമ്മ. സഹോദരങ്ങൾ: ബാലരാഘവൻ, വേണുനാഥൻ, ശിവരാ ജൻ, പദ്‌മിനി, ശോഭ. സംസ്കാരം ഞായർ പകൽ ഒന്നിന് വീട്ടുവളപ്പിൽ നടക്കും. Summary: Vattaparambath Gopalakrishnan passed
വടകരക്കാർക്ക് വാട്ടർ അതോറിറ്റിയുടെ ഇരുട്ടടി; പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത് ഉപ്പ് കലർന്ന കുടിവെള്ളം
വടകര: വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വടകര മേഖലയിൽ വിതരണം ചെയ്യുന്നത് ഉപ്പു കലർന്ന കുടിവെള്ളമാണെന്ന് ആരോപണം. രണ്ട് ദിവസത്തിലേറെയായി ഉപ്പ് കലർന്നതും രുചി വ്യത്യാസവുമുള്ള വെള്ളമാണ് ഉപഭോക്താക്കൾ ലഭിക്കുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് യുഡിഎഫ് മുനിസിപ്പൽ കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. വടകരയിലെ ജനങ്ങൾക്ക് എല്ലാ വർഷവും ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കുന്നതിന്
കരിമ്പനത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു; സ്വകാര്യ ലോഡ്ജ് അടച്ചുപൂട്ടാൻ വടകര നഗരസഭയുടെ നിർദ്ദേശം
വടകര: മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ വടകര നഗരസഭയുടെ നടപടി. പുതിയ സ്റ്റാന്റിനു സമീപം അൽമ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി ലോഡ്‌ജ് അടച്ചുപൂട്ടാൻ വടകര നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. ജനവാസ കേന്ദ്രമായ കരിമ്പനപ്പാലത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു എന്ന പരാതി പരിശോധിച്ചതിന് ശേഷമാണ് നടപടി. മുനിസിപ്പൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സിറ്റി ലോഡ്‌ജിൽ നിന്ന്
പോലീസിനെ കയ്യേറ്റം ചെയ്തു; കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ കേസെടുത്ത് വടകര പോലീസ്
വടകര: എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇന്നലയാണ് കേസിനാസ്‌പദമായ സംഭവം. വടകരയിൽ എംഡിഎംഎയുമായി പിടിയിലായ വേളം പെരുവയൽ സ്വദേശി റാഷിദിനെ തിരുവള്ളൂർ റോഡിൽ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ റാഷിദിനെ
വടകര പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു
വടകര: പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതനായ അബ്ദുൽ റഹിമാൻ്റെയും ഐശുവിൻ്റെയും മകനാണ്. ഭാര്യ ജമീല. മക്കൾ: സാജിത, ഫിറോസ്, ജസീല. മരുമക്കൾ: ഷറഫുദ്ദീൻ, ഷാനവാസ്, ഫസീല. സഹോദരങ്ങൾ: ആയിഷ, അബ്ദുൾ റസാഖ്, സഫിയ, അസൈനാർ, ഉസൈനാർ, സീനത്ത്, ഫൗസിയ, ഷാഹിദ, ഇസ്മായിൽ, ഫാത്തിമ. Summary: Malayil Azees passed away at
എസ്.ഡി.പി.ഐ ദേശീയ പ്രസ്ഡണ്ടിനെ ഇഡി അറസ്റ്റ് ചെയ്തു; വടകരയിൽ പ്രതിഷേധം
വടകര: എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എം.കെ.ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. വടകര ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങിയ പ്രകടനം വടകര നഗരം ചുറ്റി ഗാന്ധി പ്രതിമക്ക് മുമ്പിൽ
ഇൻവോൾവ് പത്താം വാർഷികാഘോഷം; വടകരയിൽ ഹരിതകർമ്മ സേന പ്രവർത്തകർക്ക് സ്നേഹാദരം
വടകര: വടകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ പി.പി.രാജൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ ഒഞ്ചിയം, ചോറോട്, ഏറാമല,