Tag: vatakara police
വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു
വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വടകര പോലിസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസിന്റെ നേതൃത്വത്തിൽ വടകര ഗവൺമെന്റ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻ്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. വില്ല്യാപ്പള്ളി ടൗണിലെ മൊടവൻകണ്ടിയിൽ അനന്യ
വടകരയിലെ ലഹരി വേട്ട; പോലിസിന് വിവരം നൽകിയത് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ, രണ്ടാം പ്രതി പിടിയിലായത് പോലിസിന്റെ തന്ത്രപരമായ നീക്കത്തിൽ
വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടാൻ പോലിസിനെ സഹായിച്ചത് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ. ഇന്ന് പുലർച്ചെ താഴങ്ങാടി കബറുംപുറം ബനാത്തിമുറി റോഡിൽ സാഹിബ് മൈതാനത്തിന് സമീപം സംശയാസ്പദമായി കണ്ട യുവാവിനെക്കുറിച്ച് ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയിലെ പ്രവർത്തകർ പോലിസിന് വിവരം നൽകുകയായിരുന്നു. തുടർന്ന് എസ്ഐ സത്യജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി
വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. താഴങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ എംഡിഎംഎയുമായി പിടിയിലായത്. വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ താഴങ്ങാടി കബറും പുറം ബനാത്തിമുറി റോഡിൽ
വടകരയെ ഞെട്ടിച്ച കടവരാന്തയിലെ കൊലപാതകവും കാരവാനിലെ ഇരട്ടമരണവും അന്വേഷിക്കുന്നതിന് മേൽനോട്ടം വഹിച്ച സമർത്ഥനായ ഉദ്യോഗസ്ഥൻ; വടകര സി.ഐ ആയിരുന്ന സുനിൽകുമാർ ഇനി ഡി.വൈ.എസ്.പി
വടകര: വടകര സിഐ സുനിൽകുമാറിന് സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റം. കണ്ണൂരിൽ ക്രൈംബ്രാഞ്ച് എക്കണോമിക് വിങ്ങ് ഡിവൈഎസ്പിയായാണ് സഥലം മാറ്റം. ഇന്ന് വടകര സ്റ്റേഷനിലെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധേഹത്തിന് യാത്രയയപ്പ് നൽകി. 2024 ജൂലൈ 15 ന് ആണ് വടകരയിൽ സിഐ ആയി ചാർജെടുത്തത്. മയക്കുമരുന്ന് ഉപയോഗവും വിപണനവും വടകര മേഖലയിൽ വർധിച്ചു വരുന്നുണ്ട്. ആറുമാസത്തിനുള്ളിൽ നിരവധി കേസുകൾ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവതിയുടെ 25 പവനോളം സ്വർഭാരണം തട്ടിയെടുത്തു; മയ്യന്നൂർ സ്വദേശി അറസ്റ്റിൽ, പകുതിയോളം സ്വർണം വടകരയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തി
തലശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണം തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയുടെ 25 പവൻ സ്വർണമാണ് തട്ടിയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നജീറിനെ യുവതി പരിചയപ്പെട്ടത്. ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും കൈയ്യിലുള്ള സ്വർണാഭരണവുമെടുത്ത് തലശ്ശേരിയിലെത്താനും പറയുകയുമായിരുന്നു. തലശ്ശേരി റെയിൽവേ
വായ്പാ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് സംസാരിക്കാനെത്തി; വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ യുവാവ് മർദ്ദിച്ചതായി പരാതി
വടകര: വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ യുവാവ് മർദ്ദിച്ചതായി പരാതി. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയാണ് മർദ്ദനത്തിനിരയായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷ് മർദ്ദിച്ചതായി കാണിച്ച് യുവതി വടകര പോലിസിൽ പരാതി നൽകി. മുടങ്ങിയ വായ്‌പാ തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കാനായി യുവാവിന്റെ മേൽവിലാസത്തിലെത്തിയതായിരുന്നു. തുടർന്ന് തിരിച്ചടവ് അടക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ്
ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ പണം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
വടകര: ലോൺ ആപ് വഴി ഓൺ ലൈൻ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ . കൊല്ലം സ്വദേശി ചെരുവിൽ പുത്തൻ വീട്ടിൽ ജുബിനാണ് അറസ്റ്റിലായത്. ലോൺ ആപ്പിലൂടെ വടകര സ്വദേശിയുടെ 20,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ക്രിപ്റ്റോ കറൻസി വഴി ഒരു കോടിയോളം രൂപയുടെ ട്രാൻസാക്ഷൻ ഇയാളുടെ അക്കൗണ്ട് വഴി നടത്തിയതായി പൊലീസ് പറഞ്ഞു.
വടകര പഴയസ്റ്റാൻഡ് പരിസരത്തെ കടകൾ കുത്തിതുറന്ന് പണം കവർന്ന കേസ്; ഇരിങ്ങൽ സ്വദേശി അറസ്റ്റിൽ
വടകര: പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ പത്തിലധികം കടകളിൽ പരക്കെ മോഷണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കൽ കദീജ മൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (42)ആണ് അറസ്റ്റിലായത്. മോഷണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. തലശ്ശേരിയിൽ മറ്റൊരു കവർച്ചാ കേസിൽ അറസ്റ്റിലായ
സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായെന്ന സംഭവം; ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു
വടകര: സുഹൃത്ത് ബീഫിൽ എലിവിഷം ചേർത്ത് നൽകിയെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു. . വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ആണ് എലിവിഷം ചേർത്ത ബീഫ് കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. നിധിഷിന്റെ ആന്തരികാവയവങ്ങളിലുള്ള ഭക്ഷണാവശിഷ്ടമാണ് പരിശോധനക്കായി അയച്ചത്. നിധീഷിന്റെ പരാതിയിൽ വൈക്കിലിശ്ശേരി സ്വദേശി
എലിവിഷം ചേർത്ത ബീഫ് കഴിച്ചു; വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ, സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു
വടകര: എലിവിഷം ചേർത്ത ബീഫ് കഴിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.. ജനുവരി 6 നു ആയിരുന്നു സംഭവം. നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു വീട്ടിൽ എത്തിയപ്പോൾ അസഹ്യമായ വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. തുടർന്ന് വടകരയിലെ