Tag: vatakara muncipality
കോതിബസാർ ആഘോഷരാവുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നു; വടകര താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ
വടകര: താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകനഗര പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോതിബസാറിലെ റംസാൻ രാവുകൾ ഏറെ പ്രസിദ്ധവുമാണ്. നോമ്പുകാലത്ത് രാത്രിയിൽ വടകരയ്ക്ക് പുറത്ത് നിന്ന് വരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ
കേരള ഖരമാലിന്യ പരിപാലന പദ്ധതി; വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
വടകര: കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു. എം.സി.എഫിലേക്കുള്ള മറ്റു ഉപകരണങ്ങളും ചടങ്ങിൽ കൈമാറി. രാജിത പതേരി അധ്യക്ഷത വഹിച്ചു. പ്രജിത എ.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സി.ഡി.എസ് ചെയർപേഴ്സൺ, കൗൺസിലർമാർ,
വടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു; നടപടികൾ തുടങ്ങി
വടകര: പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു. ഇതിന്റെ നടപടികൾ തുടങ്ങിയതായി വടകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ടെൻഡർ നടപടികൾ ഉൾപ്പടെയുള്ള നടപടികൾ ഉൾപ്പടെ പൂർത്തിയാകുന്ന മുറയ്ക്ക് ചുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും . എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നും
മാലിന്യ മുക്തം നവകേരളം; വടകര നഗരസഭയിൽ രണ്ടാംഘട്ടം ക്യാമ്പയിന് തുടക്കമായി
വടകര: 2025 മാർച്ച് 31 നകം സമ്പൂർണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട ക്യാമ്പയിൻ പ്രവർത്തനത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള നഗരസഭ തല ശില്പശാല നടന്നു. വടകര ടൗൺ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻമാസ്റ്റർ അധ്യക്ഷനായി.
അപകട ഭീഷണി; വടകര ചക്കരത്തെരു റോഡിലെ കെട്ടിടം നഗരസഭ പൂട്ടിച്ചു
വടകര: നഗരസഭ ഓഫിസിലേക്കുള്ള ചക്കരത്തെരു റോഡിലെ അപകട ഭീഷണിയിലുള്ള കെട്ടിടം പൂട്ടിച്ചു. കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടു കീറിയ അവസ്ഥയിലാണുള്ളത്. കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴും എന്നുള്ളതിനാലാണ് നഗരസഭ കെട്ടിടം പൂട്ടിച്ചത്. 3 ഉടമകളുടെ പേരിലുള്ള കെട്ടിടമാണിത്. കെട്ടിടം പൊളിച്ചു മാറ്റാൻ നോട്ടിസ് നൽകി. ഇല്ലാത്ത പക്ഷം ദുരന്ത നിവാരണ വകുപ്പിൽ പെടുത്തി നഗരസഭ