Tag: vatakara muncipality
ശുചിത്വ കേരളം സുസ്ഥിര കേരളം; മാലിന്യ മുക്ത പ്രഖ്യാപനം നടത്തി വടകര നഗരസഭ
വടകര: സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലി ന്യമുക്ത പ്രഖ്യാപനം നടത്തി. നഗരസഭാ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ സതീശൻ അധ്യക്ഷത വഹിച്ചു. 2021ൽ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം വടകര നഗരസഭ നടത്തിയിരുന്നു.
കാരാട്ട് സെവൻസ് ഫുട്ബാൾ മത്സരം; കപ്പടിച്ച് ദിശ വടകര ടീം
വടകര: കാരാട്ട് പ്രദേശത്തിന്റെ ചിരകാല അഭിലാഷമായ കാരാട്ട് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെവൻസ് ഫുട്ബാൾ മത്സരം നടന്നു. വടകര നഗരസഭയുടെ ടീമായ ദിശ വടകര ജേതാക്കളായി. കുഫ വടകരയെ എതിരില്ലാത്ത ഒരു ഗോളിനാണ് ദിശ ടീം തോൽപ്പിച്ചത്. നഗരസഭയുടെ കാരാട്ട് മൈതാനം നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്പോർട്‌സ് ആവട്ടെ ലഹരി ! ജീവിതമാവട്ടെ
തൊഴിലാളികൾക്ക് ആശ്വാസം; അഴിത്തല ഫിഷ് ലാൻഡിങ്ങ് സെന്ററിൽ കുടിവെള്ളമെത്തി
വടകര: അഴിത്തല ഫിഷ് ലാൻഡിങ്ങ് സെന്ററിൽ കുടിവെള്ളമെത്തി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫിഷ് ലാൻഡിങ്ങ് സെന്ററിൽ പൈപ്പ് ലൈൻ വലിച്ച് കുടിവെള്ളം എത്തിച്ചത്. പദ്ധതി നഗരസഭ കൗൺസിലർ ഹാഷിം പിവി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് റോഡ് കീറി 130 മീറ്ററിൽ പുതിയ പൈപ്പ് ലൈൻ വലിച്ച് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 2.59ലക്ഷം രൂപയാണ് പ്രവർത്തിക്ക് വകയിരുത്തിയത്.
സ്പോർട്സ് ആവട്ടെ ജീവിത ലഹരി, വടകര നഗരസഭ ദിശ താലൂക്ക് തല കായികമേള സമാപിച്ചു; മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം
വടകര: നഗരസഭ ദിശ താലൂക്ക് തല കായികമേള സമാപിച്ചു. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നേടി. നഗരസഭാ മുൻ ചെയർമാൻ കെ.രഘുനാഥ് സ്മാരക ഓവർ ഓൾ ട്രോഫിയും അമ്പതിനായിരം രൂപ ക്യാഷ്പ്രൈസുമാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കിയത്. വടകര നഗരസഭ സമഗ്ര കായിക വിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ
വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് നിർമാണം അവസാനഘട്ടത്തിലേക്ക്; അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ
വടകര : വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിട നിർമാണം അവസാന ഘട്ടത്തിലേക്ക്. അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഒന്നാം നിലയുടെ പണി ചെറിയൊരു ശതമാനം മാത്രമേ പൂർത്തിയാകാൻ ബാക്കിയുള്ളൂ. 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നും 9 കോടി 16 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ്
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ; സ്പെഷ്യൽ വാർഡ്സഭ ചേർന്ന് വടകര നഗരസഭ
വടകര: 2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വടകര നഗരസഭയിൽ ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ ചേർന്നു. നഗരസഭ ടൗൺഹാളിൽ ചേർന്ന വാർഡ്‌സഭ നരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് കൊണ്ട് എല്ലാ വർഷവും പദ്ധതികൾ
വടകര പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങി നഗരസഭ; തീരുമാനം ആരും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി
വടകര : പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം നഗരസഭ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. ആരും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വടകര സെൻട്രൽ റോട്ടറി ക്ളബാണ് 4 വർഷം മുൻപ് ഇവിടെ മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചത്. ഇത് പിന്നീട് നഗരസഭയ്ക്ക് കൈമാറുകയായിരുന്നു. കോവിഡ് വ്യാപന സമയത്ത് മുലയൂട്ടൽ കേന്ദ്രം പൂർണമായും അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമാണ് വീണ്ടും
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; സമ്പൂർണ്ണ ഹരിത വിദ്യാലയം പ്രഖ്യാപനവുമായി വടകര നഗരസഭ
വടകര: സമ്പൂർണ്ണ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി വടകര നഗരസഭ . മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നഗരസഭയിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയം പ്രഖ്യാപനത്തിൽ എത്തിയത്. വടകര നഗരസഭ കൗൺസിൽ ഹാളിൽ നടന്ന മുനിസിപ്പൽ വിദ്യാഭ്യാസ കമ്മിറ്റി യോഗത്തിൽ സ്കൂളുകൾക്കുള്ള ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം
വടകരയിലെ സാംസ്ക്കാരിക ചത്വരം ഒരു ദിവസം മുഴുവനായി ഉപയോഗിക്കാൻ 4000 രൂപ, ഫീസ് ഈടാക്കിയ വിഷയത്തിനെതിരെ പ്രതിഷേധം ശക്തം; ചൊവ്വാഴ്ച പ്രതിഷേധ ചത്വരം
വടകര: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളിൽ നിന്നും മറ്റും പൊതു സംഘടനകളിൽ നിന്നും ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫും ആർഎംപിഐയും. നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാൻ യുഡിഎഫ്-ആർഎംപിഐ നേതൃയോഗം തീരുമാനിച്ചു. രാവിലെ മുതൽ രാത്രി
ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കുന്നവരോട്; പിടിവീണാൽ ആയിരം രൂപവരെ പിഴ
വടകര: ശങ്ക മാറ്റാൻ വടകരയിലെ വെളിയിടങ്ങളിൽ കാര്യം സാധിക്കാൻ ഇനി അല്പം ബുദ്ധിമുട്ടും. പിടിവീണാൽ പിഴ ഈടാക്കും. കഴിഞ്ഞ ദിവസം വടകര നഗരസഭയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് വടകരയെ വെളിയിട വിസർജനവിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചത്. ഇനിമുതൽ