കാരാട്ട് സെവൻസ് ഫുട്ബാൾ മത്സരം; കപ്പടിച്ച് ദിശ വടകര ടീം
വടകര: കാരാട്ട് പ്രദേശത്തിന്റെ ചിരകാല അഭിലാഷമായ കാരാട്ട് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെവൻസ് ഫുട്ബാൾ മത്സരം നടന്നു. വടകര നഗരസഭയുടെ ടീമായ ദിശ വടകര ജേതാക്കളായി. കുഫ വടകരയെ എതിരില്ലാത്ത ഒരു ഗോളിനാണ് ദിശ ടീം തോൽപ്പിച്ചത്. നഗരസഭയുടെ കാരാട്ട് മൈതാനം നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്പോർട്‌സ് ആവട്ടെ ലഹരി ! ജീവിതമാവട്ടെ ലഹരി എന്ന സന്ദേശമുയർത്തിയാണ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചത്. രംഗീഷ് കടവത്ത് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ഡൈനാമിക് എഫ്.സി. കോഴിക്കോട്, ദിശ എഫ്.സി വടകര, ജി.വി.എച്ച് എസ് മേപ്പയൂർ, കുഫ വടകര, കെ.ആർ.എഫ്.എ. വടകര, ഐ.പി.എം അക്കാദമി, മെമു മേമുണ്ട എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
