Tag: Valayam
വളയം സ്വദേശിയായ യുവതി ദുബൈയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
നാദാപുരം: വളയം സ്വദേശിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലുനില വയലുങ്കര ടി.കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ധന്യയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ അക്ഷത ഷാജിക്കും ഒപ്പമായിരുന്നു ദുബൈയില്‍ താമസം.
പൊതുവിദ്യാലയങ്ങൾ നിലനിർത്തേണ്ടത് നാടിൻറെ ആവശ്യം; വളയം കുയ്തേരി എം.എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി
വളയം: പൊതുവിദ്യാലയങ്ങൾ നിലനിർത്തേണ്ടത് നാടിൻറെ ആവശ്യമാണെന്ന് ഷാഫി പറമ്പിൽ എം.പി. നമ്മുടെ വിദ്യാർത്ഥികളുടെ കഴിവുകൾ ലോകത്ത് എവിടെയും എത്തിക്കാനുള്ള സാഹചര്യം ഇന്നുണ്ടെന്നും കാലം ഒന്നിനും തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. വളയം കുയ്തേരി എം.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വളയം ജാതിയേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്കുമറിഞ്ഞു; ഒരാൾക്ക് പരിക്ക്
വളയം : സ്കൂട്ടറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്കുമറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ജാതിയേരി ചെറുമോത്ത് റോഡിലാണ് അപകടം. സ്കൂട്ടർ ഇടിച്ചതിനെത്തുടർന്ന് വെട്ടിച്ച ഓട്ടോറിക്ഷ റോഡരികിലെ തോട്ടിലേക്കുമറിയുകയായിരുന്നു. ഓട്ടോഡ്രൈവറും യാത്രക്കാരിയും അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഹൃദയാഘാതം; വളയം സ്വദേശി അജ്മാനിൽ ചികിത്സക്കിടെ മരിച്ചു
വളയം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വളയം സ്വദേശി അജ്മാനിൽ മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) ആണ് മരിച്ചത്. അജ്‌മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവ പ്പെടുകയായിരുന്നു. ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തുവരികയായിരുന്ന
വിലങ്ങാട് കട കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസ്; വളയം സ്വദേശി അറസ്റ്റിൽ
നാദാപുരം: വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളയം സ്വദേശി കക്കുടുക്കില്‍ രാജേഷി (30) നെയാണ് വളയം എസ്‌എച്ച്‌ഒ ഇ.വി.ഫായിസ് അലി ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റുരണ്ടു പ്രതികൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ആയഞ്ചേരി സ്വദേശി മുത്താച്ചിക്കണ്ടിയില്‍ പി.രജീഷ് (36), വളയംകല്ല് നിര
മിന്നൽ ചുഴലിക്കാറ്റ്; വളയം, ചെക്യാട് മേഖലകളിൽ വ്യാപക നാശനഷ്ടം, മരങ്ങൾ വീണ് 20 ൽ അധികം വീടുകൾക്ക് കേടുപാട്, 22 ഓളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
വളയം: ഇന്ന് രാവിലെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. വളയം, ചെക്യാട് മേഖലകളിലാണ് കാറ്റ് വ്യാപക നാശനഷ്ടം വിതച്ചത്. 22 ഓളം വൈദ്യൂത പോസ്റ്റുകളാണ് തകർന്നത്. വളയം പഞ്ചായത്ത് ഒന്നാം വാർഡിലെ വണ്ണാർക്കണ്ടി, അമ്മൻപാറ, അമ്മൻപാറ മുക്ക്, കത്രികവീട് എന്നിവിടങ്ങളിൽ നിരവധി വലിയ മരങ്ങള്‍ കടപുഴകി വീണു. കത്രികവീട് പ്രദേശത്ത് പന്ത്രണ്ടോളം വീടുകൾക്ക് മുകളിലേക്കാണ്
വളയം പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു
വളയം: പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ഭാര്യ: ദേവി മക്കൾ: കെ.പി.പ്രദീഷ് ( വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഷൈനി, ശ്രീജിത്ത്. മരുമക്കൾ: സൗമ്യ ലത (വളയം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി), രാജൻ.
പാറക്കടവിൽ യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ചവശനാക്കിയ ശേഷം റോഡിൽ തള്ളിയ സംഭവം; 3 പേർ റിമാൻഡിൽ
വളയം: കാറിലെത്തി യുവാവിനെ ബലമായി തട്ടികൊണ്ടുപോയി മർദിച്ചവശനാക്കി റോഡിൽ തള്ളിയ കേസിൽ മൂന്ന് പേർ റിമാൻഡിൽ. കണ്ണൂർ സ്വദേശി തൂവ്വക്കുന്ന് പാറാട് സ്വദേശി കുരിക്കളവിട ഇർഷാദ് (29), പുത്തൂർ സ്വദേശികളായ തുണ്ടിയിൽ അജിസിൽ (25), പോതികണ്ടിയിൽ മഷൂദ് (33) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 ന് പാറക്കടവ് ടൗണിലെ വ്യാപാരി
വളയത്ത് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശന്റെ മൃതദേഹം സംസ്‌കരിച്ചു
വളയം: വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രമേശന്‍ മരിച്ചതറിയാതെ അമ്മ മന്തി മൃതദേഹത്തിനരികില്‍ മൂന്ന് ദിവസം കൂട്ടിരുന്നിരുന്നു. ഈ വീട്ടില്‍ രമേശനും അമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ ദുര്‍ഗന്ധം
വളയത്ത് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ; കോട്ടൂർ സ്വദേശിയാണ് പിടിയിലായത്
വളയം: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ . നരിക്കുനി പന്നികോട്ടൂർ സ്വദേശിയാണ് പോലീസ് പിടിയിലായത് . ഇയാളുടെ സ്കൂട്ടറിൽ നിന്ന് 7,26,000 രൂപ പിടിച്ചെടുത്തു. ചെക്യാട് ബാങ്ക് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ആക്ടീവ സ്കൂട്ടർ കൈകാണിച്ചു നിർത്തി പരിശോധന നടത്തുകയായിരുന്നു. 500, 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചു നിലയിലായിരുന്നു പണം .