Tag: VADAKARA
‘ഗോപാലേട്ടന്‍ ഇനി എല്ലാം കേള്‍ക്കും’ ചേര്‍ത്ത് പിടിച്ചത് പുളിയഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകര്‍
പുളിയഞ്ചേരി: വാര്‍ദ്ധക്യത്തിന്റെ വിഷമതയായി കുറച്ചു വര്‍ഷങ്ങളായി തുടരുന്ന കേള്‍വിക്കുറവിന് പരിഹാരമായി ശ്രവണ സഹായി (hearing ad) നല്‍കി സിപിഐഎം പുളിയഞ്ചേരി ഹെല്‍സെന്റര്‍ ബ്രാഞ്ച് വാട്‌സാപ് കൂട്ടായ്മ മാതൃകയായി. ലോക്കല്‍ സിക്രട്ടറി കെ.ടി.സിജേഷ് ശ്രവണ സഹായി കൈമാറി. അഡ്വ:സുഭാഷ്, ഭരതന്‍, രമണി, സിനേഷ് കെ.ടി എന്നിവര്‍ സന്നിഹിതരായി.
വടകര പാലോളിപ്പാലത്ത് പഴകിയ മത്സ്യം പിടിച്ചെടുത്തു
വടകര: വടകരയിലെ പാലോളിപ്പാലത്തെ മത്സ്യവില്‍പ്പനക്കാരില്‍നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ആരോഗ്യവിഭാഗമാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവിടെനിന്ന് മത്സ്യം വാങ്ങി കഴിച്ചയാള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം മത്സ്യത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇത് പരിശോധനയ്ക്കായി കൈമാറും.
വടകരയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽനിന്ന് 85,000 രൂപ പിടികൂടി
വടകര: സാമൂഹിക വനവത്കരണവിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽനിന്ന് 85,000 രൂപ വിജിലൻസ് സംഘം പിടികൂടി. ദേശീയപാതയിൽ വടകരയ്ക്ക് സമീപം കൈനാട്ടിയിൽ വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നാലു കവറുകളിലായാണ് പണമുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ കരാറുകാരിൽനിന്ന് വാങ്ങിയ പണവുമായി വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിൽ
വടകര, നാദാപുരം മണ്ഡലങ്ങളിലേക്ക് സാമഗ്രികളുടെ വിതരണം നടന്നത് മടപ്പള്ളി കോളേജില്‍
ഒഞ്ചിയം : മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേള്‍സ് സ്‌കൂളിലുമാണ് വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലെ വിതരണ സംഭരണകേന്ദ്രം. വടകര നിയോജകമണ്ഡലത്തില്‍ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ പോളിങ് യന്ത്രവും മറ്റ് സാധന സാമഗ്രികളും വിതരണം ചെയ്തത് മടപ്പള്ളി കോളേജിലെ 24 കൗണ്ടറുകളിലാണ്. നാദാപുരം നിയോജക മണ്ഡലത്തില്‍ 320 ബൂത്തുകളാണുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
അഴിയൂരില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍
വടകര: അഴിയൂര്‍ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. നാദാപുരം കോടിയൂറ പടിഞ്ഞാറ വാഴചാണ്ടിയില്‍ എം.എം.സന്ദീപ് (30), താമരശേരി കാഞ്ഞിരത്തിങ്കല്‍ അര്‍ജുന്‍ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിത്. സിസിടിവി ദൃശ്യം പോലീസ് പുറത്തു വിട്ടതിനു പിന്നാലെയാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. ഇവരില്‍ ഒരാളെ മനസിലായ ആള്‍
വടകരയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; സിസിടിവി ദൃശ്യം പുറത്ത്
വടകര: അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ച് നാലര പവന്‍ സ്വര്‍ണ മാല കവര്‍ച്ച ചെയ്ത കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം പുറത്ത്. പ്രതികളെ കുറിച്ച് വിവരമില്ല. മാര്‍ച്ച് 19 ന് ആണ് കുന്നുമ്മക്കര റോഡ് ദേവീ കൃപയില്‍ സുലഭ (55) യെ തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ച് സ്വര്‍ണമാല കവര്‍ന്നത്. സംഭവം നടന്ന്
വടകരയില്‍ പൂവാടന്‍ഗേറ്റ് അടച്ചു
വടകര: വടകര മുനിസിപ്പാലിറ്റിയിലെ ഒന്ന്, രണ്ട് വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന 214-ാം നമ്പര്‍ പൂവാടന്‍ ഗേറ്റ് അടച്ചു. അടിപ്പാത പണിയുന്നതിനു വേണ്ടിയാണ് ലവല്‍ക്രോസ് സ്ഥിരമായി അടച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു ശേഷം അടിപ്പാത യാഥാര്‍ഥ്യമായാല്‍ അതുവഴിയാകും ഇനി യാത്ര. അതുവരെ ഈ ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി വേണം വാഹനങ്ങളില്‍ മറുഭാഗത്തെത്താന്‍. അടിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ പാലം സ്ഥിരമായി
വടകരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ NCP യില്‍ ചേര്‍ന്നു
വടകര: വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയിലേക്ക്. സെക്രട്ടറി V.P ഗിരീശന്‍ മാസ്റ്റര്‍ ‘ചോറോട് മണ്ഡലം സെക്രട്ടറി MT രജീഷ് ബാബു എന്നിവരും കുടുംബവുമാണ് NCP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും LDF നെ ശക്തിപ്പെടുത്താനും തീരുമാനിച്ചത്. വടകരയില്‍ നടന്ന ചടങ്ങില്‍ NCP ജില്ലാ വൈ:പ്രസിഡണ്ട് T. V. ബാലകൃഷ്ണന്‍ മാസ്റ്ററും, ബ്ലോക്ക് പ്രസിഡണ്ട് P സത്യനാഥനും
തൊഴിലാളികളേ പേടി വേണ്ട, വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് പറയാന്‍ വോട്ടുവണ്ടിയെത്തി
വടകര: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്താന്‍ വോട്ടു വണ്ടിയെത്തി. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സജ്ജമാക്കിയ വോട്ടു വണ്ടി തിരുവള്ളൂര്‍, തോടന്നൂര്‍, നാദാപുരം ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഇന്നലെ ക്യാംപ് നടത്തി. വണ്ടി ഏപ്രില്‍ 2 വരെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി പരിശീലനം നല്‍കും.
കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
വടകര : കനത്ത മഴയും കാറ്റും വടകര മേഖലയില്‍ വന്‍ നാശം വിതച്ചു. മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു.പ്രദേശത്തെ പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ചോറോട് പഞ്ചായത്തില്‍ കൈനാട്ടി, വള്ളിക്കാട്, വരിശ്ശക്കുനി ഭാഗം, കൂമുള്ളിക്കുന്ന്, കുരിക്കിലാട്, വൈക്കിലശ്ശേരി, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി, മന്തരത്തൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്.ചുഴലിക്കാറ്റ് നാശം വിതച്ച