Tag: VADAKARA
മെഗാ മെഡിക്കൽ ക്യാമ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ ക്യാമ്പിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ
വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്ര രോഗ വിഭാഗം ഓർത്തോ വിഭാഗം, കാർഡിയോളജി, ചർമരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായാണ് പരിശോധന നടന്നത്. 200ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.
ദേശീയപാത നിർമാണ പ്രവർത്തനത്തെ തുടർന്നുള്ള ഗതാഗതകുരുക്ക്; വടകര നഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും
വടകര: ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ രംഗത്ത്. നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി എം എൽ എ ചർച്ച നടത്തി. ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ വടകര നഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ
‘പാട്ടും ചർച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ഗൗരവത്തോടെ കണ്ടു’;’വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം
വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ഗൗരവത്തോടെയാണ്
ദേശീയപാതയിൽ വടകരയിലുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി
വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത
വടകരയിൽ വ്യാപാരിയുടെ കൊലപാതകം; ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരനായി അന്വേഷണം ഊർജിതമാക്കി
വടകര: വടകരയിൽ വ്യാപാരിയായ രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കൊല്ലപ്പെട്ട രാജനൊപ്പം നീലകുപ്പായമിട്ട മറ്റൊരാൾക്കൂടി രാത്രി കടയിൽ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ അശോകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. രാജൻ ബൈക്കിൽ കയറി ഒരാളോടൊപ്പം
ജാതിയോ മതമോ ഇല്ല, തൂവെള്ള നിറം പോലെ നിര്‍മലമാണ് ഇവിടുത്തെ രീതികളും; വടകരയില്‍ ഇങ്ങനെയൊരു ലോകമുള്ളത് അറിയാമോ?
ലോകനാര് കാവിനടുത്തുള്ള മേമുണ്ടയിലെ സിദ്ധസമാജത്തിലെത്തിയാല് ഇവിടെ കൂറെ തൂവെള്ള ധാരികളെ കാണാം. ആര്‍ഭാടങ്ങളും അമിതാഗ്രഹങ്ങളുമില്ലാതെ സഹജീവി സ്നേഹം മുഖമുദ്രയാക്കി പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍. ജാതി, മത, വര്‍ഗ, വര്‍ണ ധ്രുവീകരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് അത്തരം ചിന്തകളെ പടിയടച്ച് പിണ്ഡം വച്ചവരാണിവര്. മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തവര്‍. ജാതിമത വിവേചനങ്ങള്‍ കൊടുംബിരികൊണ്ടിരുന്ന അക്കാലത്ത് സ്വാമി ശിവാനന്ദ പരമഹംസര്‍ക്ക് തോന്നിയ
വടകരയിൽ കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പിടികൂടിയത് 36 ഗ്രാം കഞ്ചാവ്
വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം
വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും. നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി.