Tag: v shivankutti

Total 2 Posts

അധ്യാപകരുടെ പ്രമോഷന്‍, സ്ഥലം മാറ്റം എന്നിവയില്‍ പെട്ടെന്ന് നടപടി ഉണ്ടാകും; അധ്യാപകദിനത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

തിരുവനന്തപുരം: അധ്യാപകരുടെ പ്രമോഷന്‍, സ്ഥലം മാറ്റം എന്നിവയില്‍ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകദിനത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. എല്‍.പി, യു.പി ഹെഡ്മാസ്റ്റര്‍മാരുടെ പ്രമോഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും അധ്യാപകദിനാഘോഷ യോഗത്തിന് ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മന്ത്രി അറിയിച്ചു.

ഓൺലൈൻ ക്ലാസ് ശാശ്വതമല്ല; വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. കേന്ദ്രസര്‍ക്കാരിന്റെയും വിദഗ്ധസമിതിയുടെയും നിര്‍ദേശമനുസരിച്ച് തീരുമാനം എടുക്കും. കേന്ദ്ര സർക്കാരിന്റേയും കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിക്കുന്ന ആദ്യ അവസരത്തിൽത്തന്നെ ഘട്ടം ഘട്ടമായി സ്കൂൾ തുറക്കുന്നത് സർക്കാരിന്റെ ആലോചനയിലാണ്. കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്സീൻ ലഭ്യമാക്കും. ഡിജിറ്റൽ ഓൺലൈൻ ക്ലാസ് ശാശ്വതമല്ല.

error: Content is protected !!