Tag: UDF

Total 67 Posts

പുറമേരിയിൽ ഇടതുകോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്‌; വിജയം 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, ബിജെപിക്ക് കിട്ടിയത് വെറും 30 വോട്ട്‌

വടകര: പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്തിനെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പുതിയോട്ടില്‍ അജയന്‍ പരാജയപ്പെടുത്തിയത്. ആകെ 619 വോട്ടുകളാണ് അജയന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്ത്‌ 599 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മിഥുന്‍ 30 വോട്ടുകളും നേടി.

എടച്ചേരി പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; പ്രതിഷേധിച്ച് യു.ഡി.എഫ്‌

എടച്ചേരി: പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് ഡീലീമിറ്റേഷന് വേണ്ടി സർക്കാർ ഇറക്കിയ മാനദണ്ഡങ്ങളിൽ പറയുന്ന കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് വാർഡുകൾ വെട്ടിമുറിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാർഡുകളിൽനിന്ന്‌ വോട്ടർമാരെ മറ്റു

സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപണം; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ

തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്. ഒരു വർഷത്തിനിടെ തന്നെ നാല് തവണയാണ് സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടത്. സപ്തംബർ 13 ന് ചുമതലയേറ്റ നിലവിലെ സെക്രട്ടറിക്ക് സപ്തംബർ 29 ന് സ്ഥലംമാറ്റ

പേരാമ്പ്ര പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെ​ഗുലേറ്റഡ് മാർക്കറ്റിംങ് ​ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്. രാവിലെ ഒമ്പത്

കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്

കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി. ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിന്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതു വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്‌കരിക്കാൻ കാരണം. ഏറെ പ്രതിസന്ധികളിലൂടെയാണ്

കാഫിർ പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്, നാളെ വടകര എസ്.പി ഓഫീസിലേക്ക് മാർച്ച്

വടകര: കാഫിർ പോസ്റ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. വ്യാജ കാഫിർ പ്രചാരണം നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് – ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. കെ.മുരളീധരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ്

ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി

പയ്യോളി: വടകര പാർലിമെന്റ്‌ മണ്ഡലത്തിന്റെയും മലബാർ മേഖലയുടെയും ആവശ്യങ്ങളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എംപി. പുതിയതായി അനുവദിച്ച ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ യു.ഡി.എഫ്. പ്രതിനിധികളുടെ കുത്തിയിരിപ്പു സമരം

പേരാമ്പ്ര: തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ സമരം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷ വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാകേഷ്, സല്‍മ നന്മനക്കണ്ടി, അര്‍ജുന്‍ കറ്റയാട്ട്, റസ്മിന തങ്കേ കണ്ടി കൂടാതെ

‘പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്

പേരാമ്പ്ര: കേരളത്തിൽ പിൻവാതിൽ നിയമന കമ്മീഷനായി സി.പി.എം മാറിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ് പി.എം നിയാസ്. ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പോയി സമരം ചെയ്തവർ കേരളത്തിലെ പിൻവാതിൽ നിയമനത്തിന് കൂട്ടുനിൽക്കുകയാണ്.

പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്; പൊലീസ് തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുമെന്ന് പി.കെ.ഫിറോസ്

പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സി.പി.എം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്

error: Content is protected !!