Tag: UAE

Total 17 Posts

യു.എ.ഇയില്‍ തലശ്ശേരി സ്വദേശിയടക്കം രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും ശിക്ഷിക്കപ്പെട്ടത് കൊലപാതകക്കുറ്റത്തിന്

അബുദാബി: യു.എ.ഇയില്‍ തലശ്ശേരി സ്വദേശിയടക്കം രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് കൊലക്കുറ്റം ആരോപിച്ച്. കണ്ണൂര്‍ തയ്യില്‍ സ്വദേശി പെരുംതട്ട വളപ്പില്‍ മുരളീധരന്‍ (43), തലശ്ശേരി സ്വദേശി അരങ്ങിലോട്ട് തെക്കെ പറമ്പില്‍ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2023ല്‍ യു.എ.ഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിനെ ശിക്ഷിച്ചത്. വീട്ടിലെ ഒരംഗവുമായുള്ള റിനാഷിന്റെ പ്രണയം ചോദ്യം ചെയ്തതുമായി

യുഎഇയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു

കണ്ണൂർ: യുഎഇയിലെ റാസൽഖൈമയിലെ മലമുകളിൽ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളത്തെ സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്.യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ജബൽ ജയ്സ് മലമുകളിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഘം ഇവിടെ എത്തിയത്. സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു.

ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന മൂ​ന്നു​ല​ക്ഷം രൂപ ‘വിലയുള്ള’ വിസ നൽകി യു.​എ.​ഇ​യി​ലെലെത്തിച്ചു; ജോലി ഒരുക്കാതെ ഏജന്റ് മുങ്ങി; നാലു വർഷത്തെ നിസ്സഹായാവസ്ഥയ്ക്കൊടുവിൽ അ​ത്തോ​ളി സ്വ​ദേ​ശി​നിയ്ക്ക് രക്ഷകരായി സാമൂഹിക പ്രവർത്തകർ

അത്തോളി: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് അകപ്പെട്ടു പോയ അത്തോളി സ്വദേശിനിക്ക് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ. പരിചയമില്ലാത്ത നാട്ടിൽ നിസ്സഹാവസ്ഥയുടെ പടുകുഴിയിൽ നിന്ന് ഏറെ കഷ്ടപാടുകൾക്കൊടുവിൽ അത്തോളി സ്വദേശിനി ഷെ​ക്കീ​നയാണ് ഒടുവിൽ നാടണഞ്ഞത്. നാലു വർഷങ്ങൾക്ക്‌ മുൻപ് 2018ലാ​ണ്​ ഷെ​ക്കീ​ന നാ​ട്ടി​ലു​ള്ള ഏ​ജ​ന്‍റ്​ മു​ഖേ​ന ഒ​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന

ടൂറിസ്റ്റ് വിസക്കാര്‍ക്കും യു.എ.ഇയിലേക്ക് യാത്ര ചെയ്യാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ അനുമതി

കോഴിക്കോട്:എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശക വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി

കോഴിക്കോട് : ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്.

പ്രവാസികൾക്ക് ആശ്വാസം; യു.എ.ഇ വിസാ കാലാവധി ഡിസംബർ ഒമ്പതുവരെ നീട്ടി

ന്യൂഡല്‍ഹി: യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി യു.എ.ഇ അധികൃതർ. താമസ വിസയുള്ളവര്‍ക്ക് അനുമതിയോടെ യു.എ.ഇയിലേക്ക് മടങ്ങാം. കൊവിഡും ലോക്ക്‌ഡൗണഉം യാത്രാവിലക്കും കാരണം നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. നവംബര്‍ 9 നകം ഇവിടെ എത്തണമെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ

ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; ജിഡിആര്‍എഫ്എയുടെ അനുമതി മതി

കോഴിക്കോട്: ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ ജിഡിആര്‍എഫ്എയുടെ അനുമതി മതിയാകും. ദുബായ് താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് എമിറേറ്റ്സ് എയര്‍ലൈനും, എയര്‍ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. എയര്‍ഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ജിഡിആര്‍എഫ്എ അനുമതിയും 48 മണിക്കൂര്‍

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം

കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത്

അബുദാബിയിലേക്ക് മടങ്ങാം;കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും നാളെ മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും

കോഴിക്കോട്: കൊച്ചിയും തിരുവവനന്തപുരവും ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് ശനിയാഴ്‍ച മുതല്‍ അബുദാബിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കും. വ്യാഴാഴ്‍ച മുതല്‍ തന്നെ ദുബൈയിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും അബുദാബി സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല. ഓഗസ്റ്റ് 10 വരെ അബുദാബിയിലേക്ക് സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഏഴാം തീയ്യതി മുതല്‍ ചില

യു.എ.ഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; പ്രവാസികള്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് ചാര്‍ജ്ജ്, നിരക്കുകള്‍ 28000 മുതല്‍ 37000 വരെ

കോഴിക്കോട്: കോവിഡിനെ തുടർന്ന് നിർത്തിവച്ച യു.എ.ഇ വിമാന സർവീസുകൾ വ്യാഴാഴ്‌ച പുനരാരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ്‌ യാത്രാനുമതി. വ്യാഴാഴ്‌ച പുലർച്ചെ 3.30ന് കരിപ്പൂരിൽനിന്ന്‌ ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിൽ 13 പേർ മാത്രമാണുണ്ടായിരുന്നത്‌. യുഎഇയിൽനിന്ന് രണ്ട്‌ ഡോസ്‌ വാക്സിൻ എടുത്തവർക്ക് മാത്രമാണ് യാത്രാനുമതി. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്.

error: Content is protected !!