Tag: UA KHADAR

Total 4 Posts

പൂമരത്തളിരുകൾ; യു.എ.ഖാദറിൻ്റെ ഓർമ്മളുടെ നിറച്ചാർത്തായി മാറി

കൊയിലാണ്ടി: തൃക്കോട്ടുരിന്റെ കഥാകാര യു.എ.ഖാദർ അനുസ്മരണാർത്ഥം കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ഒരുക്കിയ സംസ്ഥാന തല ചിത്രകലാ ക്യാമ്പ് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിശുദ്ധിയുടെ സർഗ്ഗാത്മക സഞ്ചാരത്തിലൂടെ യു.എ.ഖാദർ വരച്ചു വെച്ച അക്ഷര ചിത്രങ്ങളെ ക്യാൻവാസിൽ ആവിഷ്കരിക്കാൻ കേരളത്തിലെ മുപ്പതിൽപരം ചിത്രകാരന്മാർ അണി ചേർന്നു. ഖാദറിൻ്റെ ബാല്യകൗമാരജീവിതവും പന്തലായനിയുടെ സാംസ്കാരിക ഭൂമികയും

കൊയിലാണ്ടിക്കാരനായ യു.എ ഖാദര്‍

ബര്‍മ്മയിലാണ് ജനിച്ചത് എങ്കിലും യുഎ ഖാദര്‍ വളര്‍ന്നത് കൊയിലാണ്ടിയിലാണ്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ നമ്മുടെ നാടിനെ ലോകമറിഞ്ഞു. ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍. ബര്‍മയില്‍ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന്‍ ഗ്രാമത്തിലായിരുന്നു യു.എ ഖാദര്‍ ജനിച്ചത്. മൂന്നാം

കൊയിലാണ്ടിക്കാരനായ യു എ ഖാദറിന്റെ ജീവിതം കാണാം – വീഡിയോ ‘ഉറഞ്ഞാടുന്ന ദേശങ്ങള്‍’

ഉറഞ്ഞാടുന്ന ദേശങ്ങള്‍ 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത് തുടങ്ങി.

യുഎ ഖാദര്‍ അന്തരിച്ചു; കൊയിലാണ്ടിയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ പ്രതിഭ

കൊയിലാണ്ടി: ബര്‍മ്മയില്‍ ജനിച്ച് കൊയിലാണ്ടിയില്‍ വളര്‍ന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. വൈകീട്ട് അഞ്ച് അന്‍പതോടെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രാദേശിക വഴികളിലൂടെ നടന്ന് ഉത്തര മലബാറിന്റെ കഥ വായനക്കാരന് പറഞ്ഞ് കൊടുത്ത എഴുത്തുകാരന്‍. കഴിഞ്ഞ കുറച്ച് മാസമായി അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എണ്‍പത്തി അഞ്ചാം വയസ്സിലാണ് മരണം. 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു

error: Content is protected !!