Tag: travel story
പേരാമ്പ്രയില്‍ നിന്നും ഒരുമണിക്കൂറിനുള്ളിലെത്താം കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമായിരിക്കും കൊരണപ്പാറ
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ
മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്
മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്‌റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും
കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്നു, കുഞ്ഞരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും; കോഴിക്കോട്ടെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗമായ വൈദ്യര്‍ മലയിലേക്ക് ഒരു യാത്ര പോകാം
കോഴിക്കോടിനെ സാധാരണയായി ആരും മഞ്ഞും മലകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷനായി സങ്കല്‍പിക്കാറില്ല. ചുവപ്പും മഞ്ഞയും പച്ചയുമെല്ലാം നിറത്തില്‍ ചില്ലുകൂട്ടില്‍ നിറയുന്ന ഹല്‍വകളും മസാല മണമൊഴുകുന്ന കിടുക്കാച്ചി ബിരിയാണിയും മാനാഞ്ചിറയും ബീച്ചുമെല്ലാമാണ് കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലെ സഞ്ചാരികള്‍ കണ്ടെത്തിയ ഒട്ടനേകം മനോഹര സ്ഥലങ്ങള്‍ കോഴിക്കോടുണ്ട്. അത്തരത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചൊരിടമാണ്
സഞ്ചാര സാഹിത്യം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത; അബ്രീദ ബാനുവിന്റെ ‘കറക്കം’ സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു
പേരാമ്പ്ര: അബ്രീദ ബാനുവിന്റെ ‘കറക്കം’ എന്ന സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തു. മുയിപ്പോത്ത് എം.സത്യന്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ജാമിഅ മിലിയ സര്‍വ്വകലാശാല നിയമ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്രീദ ബാനുവിന്റെ സഞ്ചാര സാഹിത്യം പ്രകാശനം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.എം