Tag: train death
ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു
വടകര: ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു. കുരിക്കിലാട് വെള്ളോളി താമസിക്കും സി.കെ.സൽഗുണനാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്നലെ വൈകീട്ട് ചോറോട് റാണി സ്കൂളിന് സമീപമാണ് അപകടം നടന്നത്. ഭാര്യ: ഷൈജ മക്കൾ: അഭിഷേക് (ഗ്രാഫിക് ഡിസൈനർ), ദേവഗംഗ (പ്ലസ് ടുവിദ്യാർത്ഥിനി ). ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകൾ നടക്കും
ന്യൂ മാഹി പുന്നോലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. പുന്നോൽ ബാങ്കിന് മുൻവശം ഫുക്രുദ്ധീൻ മൻസിലിൽ ഇസ (16) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പ: പി എം അബ്ദുൾ നാസർ ഉമ്മ: ഉമ്മുല്ല
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു
കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു. പുളിയഞ്ചേരി സ്വദേശി കുന്നുമ്മൽ താഴെ സതീശൻ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശൻ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.