Tag: Train Accident
പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചത് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി
പയ്യോളി: പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗിതാനന്ദൻ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോൾഡ് കവറിങ് ജീവനക്കാരനാണ്. വെള്ളിയാഴ്‌ച രാത്രി 7.45നാണ് പെരുമാൾപുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഫോക്ലോർ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പഴയകാല നേതാവുമായിരുന്ന സി.ഗോപാലൻ
കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍
കൊയിലാണ്ടി: മേല്‍പ്പാലത്തിന് സമീപം വയോധികനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തി. വൈകീട്ട് 6.15 ഓടെയാണ് സംഭവം. മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കിന് സമീപമാണ് വയോധികനെ ട്രെയിന്‍തട്ടി പരിക്കേറ്റ നിലയില്‍ കണ്ടത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണുള്ളത്. എഴുപത് വയസ്സോളം പ്രായം തോന്നിയ്ക്കുന്ന വയോധികനാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിനിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
പയ്യോളിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിന്നും തെറിച്ച് വീണതാണോയെന്ന സംശയമുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം
പയ്യോളി: പയ്യോളി അയനിക്കാട് റെയില്‍ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടെതാണെന്ന് സൂചന. റെയിൽ പാളത്തിൽ നിന്നും കിണ്ടിയ ഇയാളുടെതെന്ന് സംശയിക്കുന്ന ബാഗിൽ നിന്നും ഇടുക്കി വാഴത്തോപ്പില്‍ സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ മരിച്ചതാരാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് പോലീസ് പറയുന്നു. ഇന്ന്
പയ്യോളി അയനിക്കാട് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ ? കൊയിലാണ്ടിയിൽ ട്രെയിനില്‍ നിന്നും വീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടി പോലീസ്
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് മരിച്ച ആളുടെ ബന്ധുക്കളെ തേടി പോലീസ്. കഴിഞ്ഞ് മാസം 31നാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ഇയാള്‍ മരണപ്പെടുന്നത്. 175 സെ.മി ഉയരം, ഇരു നിറം, ഒത്ത ശരീരം, വെട്ടി ഒതുക്കിയ മീശ,
വടകര കരിമ്പനപ്പാലത്ത് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് കടവത്തൂര്‍ സ്വദേശി
വടകര: കരിമ്പനപ്പാലത്ത് ടെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി അമേഘ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് ട്രാക്കിനരികില്‍ ആദ്യം മൃതദേഹം കണ്ടത്. പിന്നാലെ ഇയാള്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
വടകര: കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റില്‍ നിന്നും മാഹിയില്‍ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
മൂടാടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്
മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് വിരുധനഗഗര്‍ അറപ്പുകതൈ റാഹുല്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഇന്ന് 5.45ഓടെയായിരുന്നു സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. summary: Moodadi train hit
മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂണ്‍ കളർ ടീഷർട്ടാണ് ധരിച്ചത്. 5.45ഓടെയാണ് സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.