Tag: train

Total 45 Posts

കൊല്ലത്ത് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടിമരിച്ചു

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മുക്കാളിയിൽ ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

വടകര: മുക്കാളി റെയിൽവേ ​ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ.

ഒരു നിമിഷത്തെ അശ്രദ്ധ; കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാസങ്ങള്‍ക്ക് മുമ്പേയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുന്നു, നിയന്ത്രണവുമായി റെയിൽവേ

ഡല്‍ഹി: മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റവുമായി റെയില്‍വേ. ഇനി യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരെ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കവച് സുരക്ഷ കേരളത്തിലും; പദ്ധതി ആദ്യം നടപ്പിലാക്കുക ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിൽ

തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ്

വടകരയില്‍ ട്രെയിനിന് നേരെ കല്ലേറ്; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്‌

വടകര: വടകരയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി സദ്ദാം അലിയാണ് വടകര പോലീസിന്റെ പിടിയിലായത്‌. ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെിയിനിന് നേരെ പാലോളിപ്പാലത്ത് വച്ചാണ് പ്രതി കല്ലെറിഞ്ഞത്. കല്ലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തിക്കോടി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര സിഐ

യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു

പയ്യോളി: ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്. ജൂലായ് 31

ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. ഈറോഡ് പുനത്തുംപടിക്കല്‍ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷിയമ്മയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് കമലക്ഷിയമ്മയെ ട്രെയിന്‍ തട്ടിയത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി പെട്ടെന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി

ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മേല്‍പ്പാലത്തിന് താഴെയായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര സ്വദേശിയാണെന്ന് സംശയിക്കുന്നു.

വടകരയിൽ ട്രയിനിൽ വച്ച് മദ്യപൻ യാത്രക്കാരനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ

വടകര: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി വടകര സ്റ്റേഷനിൽ ട്രയിൻ എത്താറായപ്പോഴാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നു ആക്രമി. ഇയാൾ ട്രയിനിലുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ട് യാത്രക്കാരനായ മറ്റൊരാൾ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായിട്ടാണ് ആക്രമി കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ വെച്ച് യാത്രക്കാരനെ കുത്തിയത്. ആക്രമിയെ സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരിക്ക്

error: Content is protected !!