Tag: traffic control
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വടകരയിലെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം
വടകര: കാവില്‍-തീക്കുനി-കുറ്റ്യാടി റോഡില്‍ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയില്‍ മുക്കടത്തും വയലില്‍ കള്‍വെര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ 11 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ വാഹന ഗതാഗതം നിയന്ത്രിക്കും. എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ തിരുവള്ളൂര്‍ മുതല്‍ കോട്ടപ്പള്ളി വരെ ടാറിങ് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡിലും വടകര തിരുവള്ളൂര്‍ പേരാമ്പ്ര റോഡില്‍ കീഴല്‍ മുക്കില്‍ കലുങ്കിന്റെ പ്രവൃത്തി
പുതിയങ്ങാടി – ഉള്ളിയേരി റോഡിൽ റീ ടാറിങ്; 28 മുതല്‍ ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കില്‍ ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാണെന്ന് കേരള
വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം
വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. വടകര
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മരുതേരി കോടേരി ചാല്‍ റോഡ് വഴി പോകേണ്ടതാണ്. Summary: Traffic control on Perampra-Chembra-Kurachund road
നരക്കോട് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിരോധനം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം
മേപ്പയ്യൂർ: നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു
പുനര്‍നിര്‍മാണത്തിനായി പകുതി പൊളിച്ച പാണ്ടിക്കോട് കലുങ്കിന്റെ ശേഷിച്ച ഒരുഭാഗം തകര്‍ന്നു; പേരാമ്പ്ര – ചെമ്പ്ര റോഡില്‍ ഗതാഗത നിയന്ത്രണം
പേരാമ്പ്ര: പേരാമ്പ്ര – ചെമ്പ്ര റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പുനര്‍നിര്‍മാണത്തിനായി പകുതി പൊളിച്ച പാണ്ടിക്കോട്ടെ കലുങ്കിന്റെ ശേഷിച്ച ഒരുഭാഗം തകര്‍ന്നതോടെയാണ് ഈ പാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിത്. ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ക്കാണ് വിലക്കെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇ.എ. യൂസഫ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് വാഹനം കടന്നുപോയപ്പോഴാണ് കലുങ്ക് കൂടുതല്‍ തകര്‍ന്നത്. കൂടുതല്‍വാഹനങ്ങള്‍ കടന്നുപോയാലുള്ള അപകടഭീഷണി കണക്കിലെടുത്താണ്
നാളെ കോഴിക്കോടേക്കാണോ യാത്ര? നഗരത്തിൽ ഗതാഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം…
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെപ്പറയും പ്രകാരം ഗതാഗത ക്രമീകരണം നടത്തേണ്ടതാണെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന പ്രകാരം വഴി തിരച്ച് പോകേണ്ടതാണ്.
പേരാമ്പ്ര സ്റ്റാന്റിന്റെ മുഖം മാറുന്നു; യാത്രക്കാര്‍ ശ്രദ്ധിക്കുക; നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നവീകരണ പ്രവൃത്തികള്‍ നടന്നു വരുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നുമുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അറിയിച്ചു. സ്റ്റാന്റിന്റെ മുന്‍ഭാഗത്ത് കട്ട വിരിക്കുന്ന പണി അടുത്ത ദിവസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. ഈ അവസരത്തില്‍ ബസ്, ഓട്ടോ സര്‍വ്വീസ് നടത്തുന്നതിന് ചില ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്താന്‍