Tag: tourism
ഇരിങ്ങൽ സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖല; 95.34കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി
പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം പദ്ധതിയായ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സർഗാലയ ആർട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചു
കൂരാച്ചുണ്ട് : കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു . ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കരിയാത്തുംപാറ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം
കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം
കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍
പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ
മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍
ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? പേരാമ്പ്രയില്‍ നിന്നും കുടുംബസമേതം ഒരുപകല്‍കൊണ്ട് പോകാനാവുന്ന മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ പേരാമ്പ്ര: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും
ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ
മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി
ആഞ്ഞുവീശുന്ന കാറ്റ്, തിമിർത്ത് പെയ്യുന്ന മഴ, താഴെ പച്ചപ്പിന്റെ സുന്ദര കാഴ്ചകൾ; മഴയിൽ കുളിച്ച് സുന്ദരിയായ വയലടയെ കാണാനൊരു യാത്ര
എൻ.ടി.അസ്‌ലം നന്തി ചിത്രങ്ങൾ: റുസ്മിൻ നിഹല മഴ പെയ്യുന്നു. ചിലര്‍ക്കത് സുന്ദര കാഴ്ച, കുറേ മനുഷ്യര്‍ അതിന്റെ രൗദ്രതയെ അനുഭവിക്കുന്നു. മഴ ആസ്വദിക്കാം. നനഞ്ഞും കുളിച്ചും മഴയില്‍ നടന്നും കുന്ന് കയറിയും കാടിനെ അനുഭവിച്ചും ആസ്വാദനത്തിന് മധുരം കൂട്ടാം. കൊയിലാണ്ടി, പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് വലിയ ചിലവില്ലാതെ മഴയെ ആസ്വദിക്കാനുള്ള ഒരിടമുണ്ട്. പലരും കേട്ടതും ഒരുപക്ഷേ നേരത്തേ
വിസ്മയക്കാഴ്ചകളും കൂടുതല്‍ സൗകര്യങ്ങളുമായി കോഴിക്കോടിന്റെ ഗവി; വയലടയിലെ മനോഹര ദൃശ്യങ്ങള്‍ കാണാം
ബാലുശ്ശേരി: വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചകളൊരുക്കി സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെ കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട മല. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരം അടിയോളം ഉയരത്തിലുള്ള മലയില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. ഇവിടുത്തെ പച്ചപ്പും കോടമഞ്ഞും സഞ്ചാരികള്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാഴ്ചയാവുമെന്നതില്‍ സംശയമില്ല. വയലട മലയിലെ ഏറ്റവും ഉയരംകൂടിയ മലയായ കോട്ടക്കുന്നിലുള്ള മുള്ളന്‍ പാറ ഏറെശ്രദ്ധേയമാണ്. ഈ പാറയില്‍നിന്ന് നോക്കിയാല്‍
കൊയിലാണ്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ തിങ്കളാഴ്ച വരെ അടച്ചിടും
കൊയിലാണ്ടി: കോവിഡ് 19 ന്റെ പശ്ഛാത്തലത്തിൽ നിയോജക മണ്ഡലത്തിലെ കാപ്പാട് മുതൽ കോട്ടക്കൽ വരെയുള്ള തീരദേശ ഭാഗങ്ങളിലെയും മറ്റിടങ്ങളിലെയും ജനങ്ങൾ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു. കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് തീരുമാനം. ഓണാഘോഷവും തുടർന്നു വരുന്ന അവധികളും കൂടി കണക്കിലെടുത്ത് കൂടുതൽ ആൾക്കൂട്ടം