Tag: thrissur pooram
ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച
ഉപചാരം ചൊല്ലി ഇത്തവണത്തെ തൃശൂര്‍ പൂരം പിരിഞ്ഞു
തൃശൂര്‍: തൃശൂര്‍ പൂരം അവസാനിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്.
തൃശൂർ പൂരത്തിനിടെ ആൽമരക്കൊമ്പ് മുറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. രണ്ട് പേർ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ കുട്ടനെല്ലൂർ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന
ആളും ആരവവും ഇല്ലാത്ത പൂരം, കരുതലോടെ ചടങ്ങുകള്‍ മാത്രം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങള്‍ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക.ആളും ആരവവുമില്ലാതെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം. തിരുവമ്പാടി
കൊവിഡ് വ്യാപനം; തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും, കാണികള്‍ക്ക് പ്രവേശനമില്ല
തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും