Tag: #Thozhilurappu
ശുദ്ധവും സമൃദ്ധവുമായ ജലലബ്ധിക്കായ്; കായലാട് നടേരി തോട് നവീകരണ പ്രവൃത്തിയുമായ് തൊഴിലുറപ്പ് തൊഴിലാളികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട കായലാട് നടേരിത്തോട് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെയും ജി.ഐ.എസ് അധിഷ്ഠിതമായി തയ്യാറാക്കിയ സമഗ്ര നീര്‍ത്തട പദ്ധതി – ‘നീരുറവ്’ല്‍ ഉള്‍പ്പെട്ട തോടാണിത്. നവീകരണം പ്രവൃത്തിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച
വ്യാജ ഒപ്പിട്ട് പണം തട്ടി; പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തികക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും. ഭരണസമിതി തീരുമാന പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. ജോലി ചെയ്യാത്തയാളുടെ ഒപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ വ്യാജമായി രേഖപ്പെടുത്തി പണംതട്ടിയെന്ന പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു. മസ്റ്റര്‍ റോളില്‍ വ്യാജമായി ഒപ്പു രേഖപ്പെടുത്തി 5780 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.