Tag: Thodannur
ഭവന നിർമാണ പദ്ധതികൾക്കും കാർഷിക മേഖലയ്ക്കും ഊന്നല്‍; ക്ഷേമ പദ്ധതികൾ അവതരിപ്പിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശ്രീലത അവതരിപ്പിച്ചു. ഭവന നിർമാണ പദ്ധതികൾക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. 8,95,60,479 രൂപ വരവും 8,16,70,987 രൂപ ചെലവും 78,89,492 രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍
ആരോഗ്യം ആനന്ദം; ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നൂർ: ആരോഗ്യം ആനന്ദം എന്ന പേരിൽ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി ക്ലാസെടുത്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ സ്വാഗതം
ആവേശമായി കലാ കായിക മത്സരങ്ങൾ; തോടന്നൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു
ചെമ്മരത്തൂർ: തോടന്നൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു. ശനിയാഴ്ച ചെമ്മരത്തൂർ മാനവീയം സാംസ്കാരിക ഹാളിൽ കലാ മത്സരങ്ങൾ അരങ്ങേറി. ജാനു തമാശയും ലിഥിൻ ലാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഡിസംബർ 14ന് ആരംഭിച്ച കേരളോത്സവത്തിന്റെ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ നേരത്തെ പൂർത്തിയായി.
തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്, ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ
ചെമ്മരത്തൂർ – തോടന്നൂർ റോഡിലെ വെള്ളക്കെട്ട് ; ദുരിതയാത്രയിൽ പ്രദേശവാസികൾ
ചെമ്മരത്തൂർ : മഴയൊന്ന് ശക്തമായാൽ ചെമ്മരത്തൂർ – തോടന്നൂർ റോഡിൽ വെള്ളം നിറയും. വർഷങ്ങളായി ഇത് തുടരുന്നു. പ്രദേശത്തെ റേഷൻ കടയിലേക്കും സ്കൂളിലേക്കും ആളുകൾ സ്ഥിരമായി പോകുന്ന വഴിയാണിത്. വാഹനയാത്ര ദുഷ്ക്കരമാണെന്നത് പോലെ ഈ റോഡിൽ കാൽനടയാത്രയും സാധ്യമാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. വാർഡംഗം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
തോടന്നൂർ മന്ദമ്പത്ത് രാമുണ്ണി കുറുപ്പ് അന്തരിച്ചു
പേരാമ്പ്ര: തോടന്നൂർ മന്ദമ്പത്ത് രാമുണ്ണി കുറുപ്പ് (75) അന്തരിച്ചു. ഭാര്യ: ശാന്തിനി. മക്കൾ: ജ്യോതി ലക്ഷ്മി (എരവട്ടൂർ), ജോഷി (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട്). മരുമക്കൾ: സന്തോഷ് കുമാർ ആനേരി എരവട്ടൂർ (റിട്ട.സുബേദാർ മേജർ), ഷിജിന വി.കെ (അധ്യാപിക തോടന്നൂർ എം.എൽ.പി). സഹോദരങ്ങൾ: രവീന്ദ്രക്കുറുപ്പ്, പരേതയായ ലക്ഷ്മി അമ്മ, ലീല (ചെന്നൈ).