Tag: Thiruvananthapuram

Total 13 Posts

തിരുവനന്തപുരം മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30-ന് ആയിരുന്നു സംഭവം. മര്യനാട് സ്വദേശിയായ അരുള്‍ദാസൻ്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിൻ്റെ

കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് വിവാഹ ദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജനെയാണ് മകളുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വര്‍ക്കല ശിവഗിരിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരവും വീട്ടില്‍

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.

ജവാന്‍ റമ്മിനു പിന്നാലെ വിലകുറഞ്ഞ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍; പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും

തിരുവനന്തപുരം: അടിക്കടിയുള്ള മദ്യവില വര്‍ധനവിന് ഇടയില്‍ സാധാരണക്കാരുടെ പ്രിയ്യപ്പെട്ട ചോയിസാണ് ജവാന്‍ റം. വിലക്കുറവാണ് ജവാനെ പ്രിയ ബ്രാന്‍ഡാക്കി വളര്‍ത്തിയ പ്രധാന ഘടം. ഇപ്പോഴിതാ കുറഞ്ഞ വിലയില്‍ ബ്രാന്‍ഡി പുറത്തിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നാകും മലബാര്‍ ബ്രാന്‍ഡിയുടെ വരവ്. പൂട്ടിപ്പോയ

സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ ഇന്ന്‌; എം.ബി.രാജേഷും വിഷ്‌ണുനാഥും സ്ഥാനാർഥികൾ

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. തൃത്താലയിൽനിന്നുള്ള എം.ബി.രാജേഷാണ് എൽഡിഎഫിന്റെ സ്ഥാനാർഥി. പി സി വിഷ്ണുനാഥ്‌ (കുണ്ടറ) ആണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ഇരുവരും തിങ്കളാഴ്‌ച നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർക്ക് നാമനിർദേശ പത്രിക കൈമാറി. രാവിലെ ഒമ്പതിന്‌ വോട്ടെടുപ്പ്‌ നടപടി ആരംഭിച്ചു. വിജയി സ്‌പീക്കറായി ചുമതലയേൽക്കും. തുടർന്ന്‌ കക്ഷിനേതാക്കളുടെ അനുമോദനവും

53 പുതുമുഖങ്ങള്‍ക്ക് ഇന്ന് പ്രവേശനോത്സം; പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 53 പുതുമുഖ ങ്ങൾക്ക് പ്രവേശനോത്സവമാകും. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ. അക്ഷരമാലാ ക്രമത്തിൽ അംഗങ്ങളെ ക്ഷണിക്കും. ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി; തെക്കൻ ജില്ലകളിൽ വീണ്ടും റെഡ്അലേർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ തീവന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ

വാഹന പരിശോധനയ്ക്കിടെ ഒന്നരക്കോടിയുടെ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുളള വാഹന പരിശോധനയ്‌ക്കിടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആക്കുളത്ത് നിന്നാണ് മുന്നൂറ് കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് മലപ്പുറം അരീക്കോട് സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും 27 വയസാണ്. ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു.മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്. സംസ്ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടു. 2138 പേരാണ് ഇന്നലെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട്

എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷ സമയ ക്രമത്തിൽ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട

error: Content is protected !!