Tag: Thikodi
നാടിനെയാകെ കണ്ണീരിലാഴ്ത്തി ഹാർദവ് യാത്രയായി
തിക്കോടി: ഒരു നാടുമുഴുവൻ പ്രാർഥനയും കാത്തിരിപ്പും വിഫലമായി. ഏഴുമാസം മാത്രം പ്രായമായ ഹാർദവ് മരണത്തിന് കീഴടങ്ങി. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പാലൂർ കാട്ടിൽ രാജീവന്റെയും ധന്യയുടെയും മകനായ ഹാർദവിന് ജന്മനാ പ്രതിരോധശേഷിയില്ലാത്തതിനാൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക വഴിയെന്നും നാൽപ്പത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ദിവസക്കൂലിക്കാരനായ പിതാവിനും
തിക്കോടിയിലെ പറോളിനട പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു
തിക്കോടി: പഞ്ചായത്തിലെ പുറക്കാട്, പൂഴിപ്പുറം പ്രദേശങ്ങളിലായുള്ള പറോളിനട ഭാഗം സാമൂഹിക വിരുദ്ധ താവളമാകുന്നു. പല സ്ഥലങ്ങളില്‍നിന്നായി ഇവിടെയെത്തുന്ന യുവാക്കള്‍ പരസ്യമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വയലിന് നടുവിലൂടെ പോകുന്ന റോഡിന്റെ ഇരുവശവും പ്രകൃതിരമണീയമായ ഭൂഭാഗമാണ്. ഈ മേഖലയാണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കിമാറ്റിയത്. സമീപ പ്രദേശങ്ങളിലൊന്നും ആള്‍ താമസമില്ലാത്തതും ഇവര്‍ക്ക് സൗകര്യമാകുന്നു. ഇവിടം മദ്യക്കുപ്പികള്‍കൊണ്ടും
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ കര്‍മസമിതി ധര്‍ണ നടത്തി
തിക്കോടി: തിക്കോടിയില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ കര്‍മസമിതി ധര്‍ണ നടത്തി. ജനവാസമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം തുറക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തിയത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ എം. സമദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സുനാമി പുനരധിവാസ പദ്ധതി പ്രകാരം തിക്കോടി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിര്‍മ്മിച്ച